കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിലെ എക്സ്റേ യൂണിറ്റിന്റെ രാത്രികാല പ്രവർ ത്തനം നിലച്ചു. 3 ജീവനക്കാരുള്ള എക്സ്റേ വിഭാഗത്തിൽ ഒരാൾ ആരോഗ്യവകുപ്പ് റേഡിയോളജി വിഭാഗം ജീവനക്കാർക്ക് അനുവദിക്കുന്ന ഒരു മാസത്തെ നിർബന്ധിത റേഡിയേഷൻ അവധിയിൽ പ്രവേശിച്ചതോടെയാണു രാത്രി പ്രവർത്തനം മുടങ്ങിയത്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന എക്സ്റേ ലാബ് കഴി ഞ്ഞ 6 ദിവസമായി രാത്രി പ്രവർത്തിക്കുന്നില്ല. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മാത്രമാണു പ്രവർ ത്തനം.
ഒരു മാസത്തേക്ക് അവധിയിൽ പ്രവേശിച്ച ആളിനു പകരം ജീവനക്കാരെ താൽക്കാലി കമായി നിയമിക്കാത്തതാണു രാത്രി പ്രവർത്തനം മുടങ്ങാൻ കാരണം. രാത്രി ചികി ത്സ തേടി എത്തുന്നവർ സകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാത്രി യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡി ക്ൽ ഓഫിസിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എച്ച്എംസി ചെയർമാൻ മുകേഷ് കെ.മണി അറിയിച്ചു.