കോട്ടയത്ത് 3 ഫ്രാൻസിസ് ജോര്‍ജുമാര്‍ സ്ഥാനാര്‍ത്ഥികൾ

Estimated read time 1 min read
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പി ന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജ്ജുമാണ് പത്രിക സമര്‍പ്പിച്ചതെന്നാണ് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോൺഗ്ര സ് ജോസഫ് വിഭാഗ ത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോര്‍ജ്ജിന്റെ വോട്ടു ക ൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നൽകിയതെന്നാണ് ആരോപണം. രണ്ട് അപരന്മാരുടെയും സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് വെല്ലുവിളിയാണ്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന്റെ അറി വോടുകൂടിയാണോ സിപിഎം ഭാര വാഹി മത്സരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നു മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരു വഞ്ചൂർ രാധാകൃഷ്ണൻ.അല്ലെങ്കിൽ അപരൻ റിബൽ സ്ഥാനാർത്ഥിയാണ്.
പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയല്ലെങ്കിൽ അപരൻ ഫ്രാൻസിസ് ജോർജിനെതി രെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണം.പാർട്ടി പാനലിലുള്ള മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്റെ സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇതെല്ലാം പാ ർട്ടിയുമായു ള്ള ബന്ധം വ്യക്തമാക്കുന്നതാണ്.യുഡിഎഫ് സ്ഥാനാർത്ഥി  വൻഭൂരിപ ക്ഷത്തിൽ വിജയിക്കും എന്നുള്ളതു കൊണ്ടാണ് ഇടതുമുന്നണി ഇത്തരത്തിൽ വെപ്രാ ളം കാണിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്.

You May Also Like

More From Author