പെരുവന്താനം റ്റി.ആർ.& ടി എസ്റ്റേറ്റിലെ ചെന്നപ്പാറ റ്റോപ്പ് ഭാഗത്ത് ചെന്നാപ്പാറ മുകൾ ഭാഗത്ത് ഉമാ മഹേശ്വരി ക്ഷേത്രത്തിന് സമീപം റബര് എസ്റ്റേറ്റിലാണ് കാട്ടാനയെ ചരി ഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ എസ്റ്റേറ്റിലെ കാട് തെളിയിക്കാൻ എത്തിയ തോട്ടം തൊഴിലാളികളാണ് കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏ കദേശം മൂന്നു വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. തുടർന്ന് ഇവർ വന പാലകരെ വിവരിമറിയക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ജഡത്തിന് 2 ദി വസത്തെ പഴക്കമുണ്ട്. പ്രാഥമികമായി അസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് എരു മേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. പോസ്റ്റ്മാട്ടത്തിനുശേഷം കൂടുതൽ വിവരങ്ങൾ അറിയാനാവും. കുട്ടിയാനയുടെ ജഡം കണ്ടതിന് സമീപ പ്രദേ ശത്ത് ആനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.

ജനവാസ മേഖലയോട് ചേർന്ന വന പ്രദേശമായതിനാൽ നാളുകളായി ഇവിടെ മുപ്പ തോളം വരുന്ന ആന സംഘത്തൻ്റെ ശല്യം നാളുകളായി അനുഭവപ്പെടുന്നുണ്ട്. ഇതിൽ പൊറുതിമുട്ടിയ പ്രദേശവാസികൾ വീടും സ്ഥലവും ഉപേക്ഷിച്ച് പോകുകയാണ്. കൃ ഷി ഉപജീവനമാക്കിയ ആളുകളാണ് ഈ പ്രദേശത്ത് ഉള്ളത്.ഇതിന് മുമ്പും പ്രദേശത്ത് ആന വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞിട്ടുണ്ട്.