യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

Estimated read time 0 min read
ബാറിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ
പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം പുതുപ്പറമ്പിൽവീട്ടിൽ ക്രിമിനൽ ജയ ൻ എന്ന് വിളിക്കുന്ന ജയപ്രകാശ്(45), കാസർഗോഡ് പാണത്തൂർ ഭാഗത്ത് വലിയപറമ്പി ൽ വീട്ടിൽ റഷീദ് റ്റി.എസ് (34) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്ത ത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം മുണ്ടക്കയത്തുള്ള ബാർ ഹോട്ടലിൽ
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിനുള്ളിലെ
ലൈറ്റിനെ സംബന്ധിച്ച് യുവാവ് കമന്റ് പറയുകയും ഇത് ഇഷ്ടപ്പെടാതിരുന്ന ഇവർ യുവാവിനെ സോഡാ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ  ശ്രമിക്കുകയായി രുന്നു.
കൂടാതെ ബാറിലെ കസേരകളും സോഡാകുപ്പികളം തകർത്ത് ഇവിടെ ഭീകരാന്ത രീ ക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുക യിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇ രു വരെയും പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻകു മാ ർ എ, എസ്.ഐ വിപിൻ കെ.വി, സി.പി.ഓ റഫീഖ് എന്നിവരും അന്വേഷണ സംഘ ത്തിൽ ഉണ്ടായിരുന്നു. ജയപ്രകാശ് മുണ്ടക്കയം സ്റ്റേഷനിലെ ആന്റി സോഷ്യൽ
ലിസ്റ്റിൽ ഉൾപ്പെട്ടആളാണ്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്ചെയ്തു.

You May Also Like

More From Author