ഇളങ്ങുളം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇളങ്ങുളം ശ്രീധർമശാസ്താക്ഷേത്രത്തിൽ 14-ാം മത് ഭാഗവത സപ്താഹയജ്ഞത്തിന് ഞായറാഴ്ച വൈകിട്ട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ മേൽശാന്തി അനിൽ സ മ്പൂതിരിയാണ് ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചത്.തുടർന്ന് യജ്ഞാചാര്യൻ മറ്റക്കര ശ്രീരാ മകൃഷ്ണാശ്രമത്തിലെ സ്വാമി വിശുദ്ധാനന്ദ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.

ദേവസ്വം പ്രസിഡന്റ് കെ.വിനോദ് ,സെക്രട്ടറി ഡി.കെ.സുനിൽകുമാർ, കൺവീനർ വി. കെ.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ച മുതൽ യജ്ഞദി വസങ്ങളിൽ രാവിലെ ഏഴിന് പാരായണം, ഒന്നിന് പ്രസാദമൂട്ട്, രണ്ടിന് പാരായണം, രാ ത്രി 7.30-ന് പ്രഭാഷണം തുടങ്ങിയവ ഉണ്ടാകും. 22-ന് 11.30-ന് ഉണ്ണിയൂട്ട്, 23-ന് 5.30-ന് വിദ്യാഗോപാല മന്ത്രാർച്ചന, 24-ന് 10-ന് രുക്മിണീസ്വയംവരം, അഞ്ചിന് മഹാസർവൈ ശ്വര്യ പൂജ, 26-ന് 11-ന് അവഭൃഥസ്‌നാന ഘോഷയാത്ര എന്നിങ്ങനെയാണ് പ്രധാന ചട ങ്ങുകൾ.