പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 1 കോടി 51 ലക്ഷം രൂപ അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂ മന്ത്രിക്ക് നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. വാഴൂര്‍ പഞ്ചായത്തിലെ പാറാംതോട് കളപ്പുരയിടം റോഡ് 4 ലക്ഷം, തൂങ്കുഴി മലമാക്കല്‍ റോഡ് 10 ലക്ഷം, പതിനഞ്ചാംമൈല്‍ കരിപ്പക്കല്ല് റോഡ്, പട്ടമാപറമ്പില്‍ അങ്ങാടിയില്‍ വീട് റോഡ് 4 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ  കടമപ്പുഴ പാലം മാനിടുംകുഴി റോഡ് 10 ലക്ഷം, തമ്പലക്കാട് മാന്തറ റോഡ് 10 ലക്ഷം, അഞ്ചാംമൈല്‍ മണങ്ങല്ലൂര്‍ റോഡ് 10 ലക്ഷം, ബ്ലോക്ക് ഓഫീസ് നെടുങ്ങാട് വിഴിക്കത്തോട് റോഡ് 10 ലക്ഷം, പുത്തന്‍പള്ളിപ്പടി ആശുപത്രിപ്പടി റോഡ് 9 ലക്ഷം, പട്ടിമറ്റം പൂതക്കുഴി റോഡ് 10 ലക്ഷം, പള്ളിക്കത്തോട് പഞ്ചായത്തിലെ പെരുങ്കുളം ചാത്തന്‍പാറ റോഡ് 5 ലക്ഷം, കുറുങ്കുടി കണിയാമറ്റം റോഡ് 10 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ താന്നിമൂട് ആനക്കയം റോഡ് 5 ലക്ഷം, ഇരുപതാംമൈല്‍ തോണിപ്പാറ റോഡ് 10 ലക്ഷം, കറുകച്ചാല്‍ പഞ്ചായത്തിലെ കാരക്കാട്ട് കുന്ന് കൊട്ടാരത്തില്‍പ്പടി റോഡ് 10 ലക്ഷം, ചിറയ്ക്കല്‍ നീലത്തുമുക്ക് റോഡ് 10 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ കോവൂര്‍ പാലയ്ക്കല്‍ ചൂരക്കുന്ന് റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രസ്തുത റോഡുകളുടെ റീടാറിങ്ങ്, റീ കണ്‍സ്ടക്ഷന്‍ ജോലികള്‍ക്ക് മാത്രമായാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തികള്‍ എത്രയും വേഗം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.