വിഷ്ണുവിന്റെ ചികിത്സയ്ക്ക് താങ്ങായി നാട് ഒരുമിക്കുന്നു

Estimated read time 1 min read
Share :

എലിക്കുളം: തകരാറിലായ പേസ് മേക്കർ മാറ്റിവെച്ച് ജീവൻ നിലനിർത്താൻ 28-കാരൻ വിഷ്ണുവിനെ സഹായിക്കാൻ നാട് ഒരുമിക്കുന്നു. എലിക്കുളം പഞ്ചായത്ത് 11-ാം വാർഡിൽ കൊപ്രാക്കളം തട്ടാറുകുന്നേൽ എസ്.വിഷ്ണുവിന് പേസ് മേക്കർ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയക്കായി ആറരലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. കോ ട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ. 10, 11 വാർഡുകളിലെ പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും ചേർന്ന് സഹായ സമിതി രൂപവത്ക്കരിച്ച് ചികിത്സാസഹായധനം സ്വരൂപിക്കുകയാണ്. ഞായറാഴ്ച പ്രദേശത്തെ എല്ലാവീടുകളിലുമെത്തി ധനസമാഹരണം നടത്തുകയാണ് . വിവിധ സംഘടനകളും അയൽക്കൂട്ടങ്ങളും ഇതിൽ പങ്കാളികളായി.

പേസ് മേക്കറിന്റെ സഹായത്തോടെ മാത്രമേ വിഷ്ണുവിന്റെ ഹൃദയം പ്രവർത്തിക്കൂ. നിലവിലുള്ള പേസ് മേക്കർ ശരിയായി പ്രവർത്തിക്കാത്തതിനാലാണ് അടി യന്തരമായി മാറ്റിവെയ്ക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ പഞ്ചായത്തംഗങ്ങളായ കെ.എം.ചാക്കോ, സിനിമോൾ കാക്കശ്ശേരിൽ എന്നിവരുടെ പേരിൽ ജോയി ന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ-341701000004679, ഐ.എഫ്.എസ്.സി.കോഡ് ഐ.ഒ.ബി.എ.0003417.

Share :

You May Also Like

More From Author

+ There are no comments

Add yours