മുണ്ടക്കയം ബൈപാസ് റോഡിന് സമീപം ഓപ്പൺ ജിമ്മിന്റെ പ്രവർത്തനം ജൂലൈ 16ന് ആരംഭിക്കും

Estimated read time 1 min read
Share :
ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷനിൽ 2022-23 സാമ്പത്തിക വർഷ പദ്ധതിയിലുപ്പെടുത്തി ഡിവിഷൻ മെമ്പർ പി ആർ അനുപമയുടെ ആസ്തി വികസന ഫ ണ്ടിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തി മുണ്ടക്കയം ബൈപാസ് റോഡിന് സമീപം പണി കഴിപ്പിച്ചിരിക്കുന്ന ഓപ്പൺ ജിം ന്റെ പ്രവർത്തനം ജൂലൈ 16 ന് 5 മണി ക്ക് നടക്കും. ഡിവിഷനിലെ ത്രിതല സംവിധാനത്തിൽ ഇത് ആദ്യമായാണ് ജിം യഥാർത്യമാകുന്നത്.
കെട്ടിട നിർമ്മാണം എഞ്ചിനീയർ വിഭാഗവും ഉപകാരണങ്ങളുടെ സ്ഥാപിക്കൽ സാമൂഹ്യ നീതി വകുപ്പമാണ് നിർവഹിച്ചത്. കൂടുതലായി സ്ത്രീകളെയും കുട്ടിക ളെയും ലക്ഷ്യമാക്കിയാണ് ഇതിന്റെ ആരംഭം. കൂടാതെ രാവിലെയും വെകുന്നേര സമയങ്ങളിൽ വരുന്ന ആളുകൾക്കും ഇത് പ്രയോജനപെടുത്താവുന്നതാണ്.ശാരീരികാരോഗ്യയത്തിനുള്ള പത്തിലധികം ഉപകരണങ്ങൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ വി ബിന്ദു നിർവ ഹിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി രേഖ ദാസ് അധ്യക്ഷയാകും.  ബ്ലോക്ക്‌ പ്രസിഡന്റ്‌ അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക്‌ ഡിവിഷൻ മെമ്പ ർ ജോഷി മംഗലം, വാർഡ് മെമ്പർ ലിസി ജിജി, മറ്റ് ജനപ്രതിനിധികൾ, കക്ഷി രാഷ്ട്രീയ പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുക്കും.
പൊതു ഇടംആണെന്നുള്ളതിനാൽ  അതിന്റ സംരക്ഷണവും സുരക്ഷയും ഇതിന്റെ ഭാഗമാകുന്ന ഓരോ ആളും ശ്രെധിക്കണം.രാവിലെയും വൈകുന്നേരവും വ്യാ യാമം ചെയുന്നതിനായി ആളുകൾക്ക്‌ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ഭാവിയിൽ ജിംന്റെ പ്രവർത്തനത്തിന് ഉതകും വിധം മുണ്ടക്കയം പഞ്ചായത്ത്‌ന്റെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേനയോ വ്യായാമം ചെയ്യുവാൻ എത്തുന്നവരുടെ ഗ്രൂപ്പ്‌ രൂപീകരിച്ചോ ജിംന്റെ മുന്നോട്ടുള്ള പ്രവർത്തനം ഏകോപിപ്പിക്കും. ഇത് കൂടാതെ ആളുകളുടെ ആവശ്യം പ്രകരം ബൈപാസ് റോഡ് കൂടുതൽ ആസ്വദകരമാ ക്കുന്നതിനു അപ്പ്‌ സൈക്കിൾ പാർക്ക്‌ നിർമാണത്തിനായി (പുനരുപയോഗ വ സ്തുക്കൾ കൊണ്ട് ഉള്ള നിർമ്മിതി)10 ലക്ഷം രൂപ വകയിരുത്തി അതിന്റെ എസ്റ്റിമേറ്റ് നടപടികൾക്ക്‌ തുടക്കമായി. പൊതുമരാമത്തിൻ്റെ അനുമതിയോടെ പ്രവർത്ത നങ്ങൾ എകോപിപ്പിക്കും.
Share :

You May Also Like

More From Author

+ There are no comments

Add yours