വെറും അഞ്ച് മാസം; ചരിത്രത്തിലാദ്യമായി 1000 കോടി കടന്ന് മലയാള സിനിമ

Estimated read time 1 min read

2024 ആരംഭിച്ചത് മുതൽ മലയാള സിനിമാ മേഖല ഏറ്റവും കൂടുതൽ കേട്ടൊരു കാര്യമുണ്ട്. ഇത് മോളിവുഡിന്റെ സുവർണ കാലഘട്ടം. ജനുവരി മുതൽ ഇറങ്ങിയ ഓരോ സിനിമകളും നേടിയ ബ്ലോക്ബസ്റ്റർ വിജയങ്ങൾ തന്നെ ആയിരുന്നു അതിന് കാരണം. ഒപ്പം ഇതര ഭാഷക്കാരെയും മലയാള സിനിമ തിയറ്ററുകളിൽ എത്തിച്ചു. മലയാള സിനിമ എന്നാൽ മിനിമം ​ഗ്യാരന്റി ചിത്രങ്ങളെന്ന് അവർ ഏറ്റുപറഞ്ഞു. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും എല്ലാം വിട്ടുവീഴ്ച ചെയ്യാത്തത് തന്നെ ആയിരുന്നു അതിന് കാരണം.

ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി മലയാള സിനിമ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ആ​ഗോളതലത്തിൽ ഇതുവരെ 1000 കോടിയുടെ കളക്ഷൻ മലയാള സിനിമ നേടി എന്നതാണ് അത്. പുതുവർഷം പിറന്ന് വെറും അഞ്ച് മാസത്തിലാണ് ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്.

2 ആടുജീവിതം  – 158.5 കോടി*
3 ആവേശം  –  156 കോടി
4 പ്രേമലു  – 136.25 കോടി
5 വർഷങ്ങൾക്കു ശേഷം  – 83 കോടി *
6 ഭ്രമയുഗം  – 58.8 കോടി
7 ഗുരുവായൂരമ്പലനടയിൽ  – 42 കോടി *
8 എബ്രഹാം ഓസ്‌ലർ  – 40.85 കോടി
9 മലൈക്കോട്ടൈ വാലിബൻ  – 30 കോടി
10 മലയാളീ ഫ്രം ഇന്ത്യ  – 19 കോടി
11 അന്വേഷിപ്പിൻ കണ്ടെത്തും    – 17 കോടി
12 പവി കെയർ ടേക്കർ – 12 കോടി +
13 മറ്റുള്ള സിനിമകള്‍ – 20 കോടി +

അങ്ങനെ ആകെ മൊത്തം 1016 കോടിയോളം രൂപയാണ് ഇതിനോടകം മലയാള സിനിമ നേടിയിരിക്കുന്നത്. ഇതിൽ നാല് സിനിമകൾ 100 കോടി സിനികളും രണ്ട് സിനിമകൾ 150 കോടി സിനിമകളും ആണ് എന്നത് ശ്രദ്ധേയമാണ്. ഒപ്പം മലയാള സിനിമയെ ആദ്യമായി 200 കോടി ക്ലബ്ബിലെത്തിച്ച മഞ്ഞുമ്മൽ ബോയ്സും ഉണ്ട്. അ തേസമയം ഇനിയും ഒട്ടനവധി സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ മോളിവുഡ് ഈ വർഷം പൂർത്തിയാക്കുന്നത് റെക്കോർഡ് കളക്ഷനുമാ യിട്ടാകും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

You May Also Like

More From Author

+ There are no comments

Add yours