ആനിത്തോട്ടം ട്രാൻസ്ഫോർമർ പണിമുടക്കിയിട്ട് മണിക്കൂറുകൾ; ജനം ദുരിതത്തിൽ

Estimated read time 0 min read

ആനിത്തോട്ടം ട്രാൻസ്ഫോർമർ പണിമുടക്കിയിട്ട് മണിക്കൂറുകൾ; ജനം ദുരിതത്തിൽ

ശനിയാഴ്ച്ച രാവിലെ ഒമ്പതര മുതലാണ് ട്രാൻസ്ഫോർമർ പണിമുടക്കിയത്. ഉച്ചക്ക് കുറച്ച് നേരം വന്നതൊഴിച്ചാൽ പൂർണ സമയവും വൈദ്യുതി ഇല്ലായിരുന്നു. കാഞ്ഞിരപ്പള്ളി ടൗൺ ഉൾപ്പെടുന്ന ഭാഗത്ത് ഇതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. പലരുടെയും ഫോണുകൾ ഉൾപ്പെടെ നിലക്കുന്ന അവസ്ഥയിലാണ്. വൈദ്യുതി ഇന്ന് എത്തുവാൻ ഇനി സാധ്യതയില്ലന്നാണ് കെ എസ് ഇ ബി അധികൃതർ അറിയിക്കുന്നത്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കോട്ടയത്ത് റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ചതോടെ രാത്രികാലത്ത് വൈദ്യുതി കൂടി ഇല്ലാതായതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ. ആറ്റ് തീരത്തും പുറമ്പോക്കിലുമടക്കം നിരവധി ജനങ്ങളാണ് വസിക്കുന്നത് വൈദ്യുതി കൂടി നിലച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം

You May Also Like

More From Author

+ There are no comments

Add yours