ഭരണങ്ങാനത്ത് ഇന്നലെ തോട്ടിൽ വീണു കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പേരൂർക്കടവിൽ നിന്നും കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു പോകും വഴിയായിരുന്നു അപകടം. ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയാണ് ഹെലൻ. ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും ഫയർഫോഴ്സ് സംഘത്തോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മ കൂട്ടവും തിരച്ചിലിൽ പങ്കാളികളായിരുന്നു.