കാഞ്ഞിരപ്പള്ളി :ക്ലീന്‍ കാഞ്ഞിരപ്പള്ളി എന്ന പദ്ധതിയുടെ ഭാഗമായി ടൗണി ലെ പ്ലാസ്റ്റിക് ശേഖരണം ഊര്‍ജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി കേരള വ്യാപാരി വ്യവസായി ഏകോപന സമി തി,കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്,ഹരിത കര്‍മ്മ സേന എന്നിവയുമാ യി കൈകോര്‍ത്തുകൊണ്ട് പ്ലാസ്റ്റിക് ശേഖരണത്തിനും പ്ലാസ്റ്റിക് ബോധവ ല്‍ക്കരണത്തിനും തുടക്കമായി സ്വരുമ പ്രസിഡന്റ് ആന്റണി ഐസക്കി ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യവസായികളില്‍ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ നിര്‍വ്വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, ജനറല്‍ സെക്രട്ടറി ബെന്നിച്ചന്‍ കുട്ടന്‍ചിറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എ. റിബിന്‍ ഷാ, ബീന ജോബി, ജോഷി അഞ്ചനാട്ട്, എന്നിവരും ഹരിത സഹായ സംഘടന പ്രതിനിധി സജിത്ത് വര്‍മ്മ, എന്‍. എസ്സ്. എസ്സ്. പ്രതിനിധി റോസ്‌ലിന്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി ഷെമീം അഹമ്മദ്, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ റെസീജ ഷാജി, ബിജു പത്യാല, മനോജ് വെല്‍ക്കം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റിയാസ് കാള്‍ട്ടെക്‌സ് നന്ദി രേഖപ്പെടുത്തി. സ്വരുമ സെക്രട്ടറി, സഖറിയാസ് ഞാവള്ളില്‍. വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കോര, സിറാജ്, സ്വരുമ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന, വോളണ്ടീയര്‍മാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബോധവല്‍ക്കരണം നടത്തി.