കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

Estimated read time 0 min read
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ പി.ആർ രാജുവാണ് മരിച്ചത്.26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 ഓടെയായിരുന്നു അപക ടം.രാജു ഓടിച്ച് കൊണ്ട് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപക ടം. പരിക്കേറ്റ രാജുവിനെ സമീപത്തെ ആശുപത്രിയിൽ എ ത്തിച്ചെങ്കിലും മരണം സം ഭവിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ ഷിജി എന്നിവർക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.ഒന്നാം മൈയിൽ പ്രദേശത്ത് നിരവധി അപ കടങ്ങളിൽ മരണങ്ങൾ സംഭവിച്ചിരുന്നു. രണ്ടുമാസം മുമ്പ് ബൈക്ക് യാത്രികനായ യു വാവ് ഈ പ്രദേശത്ത്  അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. മേഖലയിൽ വഴിവിളക്കു കളുടെ അഭാവം അപകട സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours