പ്രത്യാശയിൽ തീർത്ഥാടനം പൂർത്തിയാകണം: മാർ ജോസ് പുളിക്കൽ

Estimated read time 1 min read
കാഞ്ഞിരപ്പള്ളി: പ്രത്യാശയോടെ തീർത്ഥാടനം പൂർത്തിയാക്കുവാൻ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ച് ജീവിതത്തെ അർത്ഥപൂർണ്ണമാക്കണമെന്ന് മാർ ജോസ് പുളിക്കൽ .
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ഉപ്പുതറയിൽ നടത്തപ്പെട്ട ഹൈറേഞ്ച് മേഖല മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പരിശുദ്ധ കുർബ്ബാനയിൽ സന്ദേശം നല്കുകയായിരുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ദൈവത്തിൽ ഉത്തരം കണ്ടെത്തുന്നവരാകുവാൻ നമുക്കാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 രാവിലെ 9 .30ന് തദ്ദേവൂസ്പള്ളിയുടെ മുമ്പിൽ ഉപ്പുതറ  സെൻറ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രസിഡണ്ട് മാത്യു മരങ്ങാട്ടിന് പതാക കൈമാറിക്കൊണ്ട് മരിയൻ റാലി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ജപമാല പ്രദക്ഷിണത്തിൽ ഹൈറേഞ്ച് മേഖലയിലെ അഞ്ച് ഫറോനാകളിൽ നിന്നുള്ള ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാർ അണിനിരന്നു. പതിനൊന്ന് മണിക്ക്  സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക്  കാഞ്ഞിരപ്പള്ളി രൂപതാ ദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമിക നായിരുന്നു. ഹൈറേഞ്ച് മേഖലയിലെ ഫൊറോനാ ഡയറക്ടർമാർ സഹകാർമികരായി . തുടർന്ന് നടന്ന നേർച്ച ഭക്ഷണത്തോടെ മരിയൻ തീർത്ഥാടനം സമാപിച്ചു .
ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, അസിസ്റ്റൻറ് വികാരി ഫാ.ജോസഫ് ആലപ്പാട്ട്കുന്നേൽ (Jr) , രൂപത വിശ്വാസ ജീവിത പരിശീലന ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ, കാഞ്ഞിരപ്പള്ളി രൂപത മിഷൻ ലീഗ് ഓർഗനൈസിംഗ് പ്രസിഡണ്ട് ശ്രീ അരുൺ പോൾ കോട്ടയ്ക്കൽ, വൈസ് പ്രസിഡണ്ട് അനിറ്റ തെങ്ങനാക്കുന്നേൽ, ഓർഗനൈസർ അലൻ ജോളി പടിഞ്ഞാറേക്കര, ഹൈറേഞ്ച് മേഖല ഓർഗനൈസർ ജോബിൻ ജോൺ വരിക്കമാക്കൽ, ശ്രീ മാത്യൂസ് മടുക്കക്കുഴി, ശ്രീ ഷാജി ഇടത്തിൽ ശ്രീ രാജു കാളിയത്ത്, ബ്രദർ കെവിൻ ഉറുമ്പിൽ തുടങ്ങിയവർ മരിയൻ തീർത്ഥാടനത്തിന് നേതൃത്വം നൽകി

You May Also Like

More From Author