തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പില്ലർ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച സിജു കുഞ്ഞുമോന് ഒപ്പമുണ്ടായിരുന്നയാൾക്കായി അന്വേഷണം ആരംഭിച്ച് നെടുങ്കണ്ടം പോലീസ്. വെള്ളിയാഴ്ച രാവിലെ പ്രദേശവാസികളാണ് തൂക്കുപാലത്ത് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നെടുങ്കണ്ടം പോലീസിൽ വിവരം അറിയിച്ചു. കട്ടപ്പന ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ പോലീസ് ഫോറൻസിക് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി.
തുടർന്ന് കാഞ്ഞിരപ്പള്ളി പടിഞ്ഞാറ്റ കോളനി പാറമട ഭാഗത്ത് സിജു കുഞ്ഞുമോനാ ണെ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു. മരണകാരണം അന്വേഷിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് തൂക്കുപാലം ബവ്‌റ്ജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിന്റെ ഭാഗത്ത് ഇയാൾക്കൊപ്പം മറ്റൊരു വ്യക്തികൂടി നടന്നു നീങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെക്കുറിച്ച് വിവരം ലഭിയ്ക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 9496180171