എസ് ഡി പി ഐ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു

Estimated read time 0 min read

മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന പ്രമേയത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ റൈഹാനത്ത്‌ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഇന്ത്യയുടെ മഹത്തായ ഭരണഘടന നൽകുന്ന ഗ്യാര ന്റിയാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും പത്ത് വർഷം കൊണ്ട് വെറുപ്പിന്റെയും വി ദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും ഗ്യാരന്റിയാണ് മോദി രാജ്യത്തിന് നൽകിയതെ ന്നും കെ കെ റൈഹാനത്ത് അഭിപ്രായപെട്ടു.

കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നടന്ന സംഗമത്തിൽ എസ് ഡി പി ഐ കോട്ടയം ജി ല്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ്, ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ,ജില്ലാ വൈസ് പ്രസിഡന്റ്‌ യു നവാസ്, ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ ഷെഫി സമീർ, എസ് ഡി പി ഐ ജില്ലാ കമ്മിറ്റിയംഗ ങ്ങ ളായ സബീർ കുരിവിനാൽ നൗഷാദ് കൂനംന്താനം,കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡ ന്റ്‌ അൻസാരി പത്തനാട് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ മണ്ഡലം നേതാക്കൾ പ ങ്കെടുത്തു.

You May Also Like

More From Author