കൺമുന്നിൽ ആന ഞെട്ടി വിറച്ച് പെൺകുട്ടി

Estimated read time 0 min read
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമലയിൽ കാട്ടാന  ശല്യം രൂക്ഷമാവുകയാണ്.ഞായറാഴ്ചയാണ് കാട്ടാനക്കൂട്ടമെത്തി ഇവിടെ വീണ്ടും കൃ ഷി നാശം വിതച്ചത്.കണ്ണിമല കാരക്കൽ ബിനുവിന്റെ വീട്ടുമുറ്റത്ത് വരെ കാട്ടാന കൂ ട്ടം എത്തുന്ന സ്ഥിതിയുണ്ടായി. വീടിന് വെളിയിൽ നിൽക്കുകയായിരുന്ന ബിനുവി ന്റെ മകൾ കാതറിൻ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ഓടുകയും  ശാരീരിക അസ്വ സ്ഥ്യം അനുഭവപ്പെട്ടതിനെ  മുണ്ടക്കയം ഗവർമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കു കയും ചെയ്തു.
പ്രദേശത്തെ നിരവധി പേരുടെ കൃഷിടങ്ങളിലാണ് ആനക്കൂട്ടം നാശം വിതച്ചത്.
ജോമോൻ പഴയതോട്, ജോസ് മേക്കരശ്ശേരി,മാത്യു തുണ്ടിയിൽ, മൊയ്തീൻ മേക്കൽ, നോർബി പുന്നന്താനം, തങ്കച്ചൻ തച്ചൂര്, സെബിൻ പന്തിരുവേലിയിൽ, ബിൻസി ചെന്നാട്ട്,  ആൽബിൻ പാലക്കുടി, എന്നിവർക്ക് പുറമെ പുലിക്കുന്ന സ്വദേശി ഉല്ലാസ് പാറക്കല്ലിൻ്റയും, കൃഷികൾ ആനക്കൂട്ടം  നശിപ്പിക്കുന്ന സ്ഥിതി ഉണ്ടായി.

You May Also Like

More From Author