നേർച്ചക്കഞ്ഞി കുടിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങൾ

Estimated read time 1 min read

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പ ള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേ ർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 10ന് വി തരണം തുടങ്ങുന്ന നേർച്ചക്കഞ്ഞി വിതരണം ഉച്ചകഴിഞ്ഞ് രണ്ടുവരെ നീളും. ചൂട് ക ഞ്ഞിയും പയറും അച്ചാറുമാണ് വിതരണം ചെയ്യുന്നത്. വിശ്വാസികളുടെ സൗകര്യാ ർഥം പന്തലിൽ ഇരിപ്പിടങ്ങളും പ്രായമായവർക്കായി മേശയും ഒരുക്കിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ ഇടവകാംഗങ്ങളുടെ നേതൃത്വ ത്തിലാണ് നേർച്ചക്കഞ്ഞി തയാറാക്കി വിതരണം ചെയ്യുന്നത്.എട്ടുനോന്പ് തിരുനാ ളി ലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ ഹൈറേഞ്ചിൽ നിന്നുൾപ്പെടെ വിദൂരസ്ഥലങ്ങ ളിൽ നിന്നു പോലുമുള്ള വിശ്വാസികളുടെ വലിയ തിരക്കാണ് പഴയപള്ളിയിൽ അനു ഭവപ്പെടുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്‍റെ നേതൃത്വ ത്തില്‍ പൊടിമറ്റത്തു നിന്ന് പഴയപള്ളിയിലേക്ക് മരിയന്‍ പദയാത്ര നടത്തും.കാഞ്ഞി രപ്പള്ളി, റാന്നി – പത്തനംതിട്ട, വെളിച്ചിയാനി, മുണ്ടക്കയം, പെരുവന്താനം, എരുമേലി എന്നീ ഫൊറോനകളിലെ യുവജനങ്ങൾ പൊടിമറ്റത്തു നിന്നും പൊൻകുന്നം ഫൊറോ നയിലെ യുവജനങ്ങൾ പൊൻകുന്നം ഫൊറോന പള്ളിയിൽ നിന്നും പഴയപള്ളിയി ലേ ക്ക് മരിയന്‍ പദയാത്ര നടത്തും.

You May Also Like

More From Author