കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമ റി വിജയവുമായി യുഡിഎഫ്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്ക് നടന്ന ഉപതെ രഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം. ആനക്കല്ലിൽ കോൺഗ്രസിലെ ഡാനി ജോസ് കുന്നത്തും കൂട്ടിക്കലിൽ കോൺഗ്രസിലെ അനു ഷിജു വുമാണ് വിജയിച്ചത്. ഡാനി ജോസ് കുന്നത്ത് കേരള കോൺഗ്രസ് മാണിവിഭാഗത്തി ലെ ഡെയ്സി മാത്യുവിനെ 1115 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അനുഷിജു കൂട്ടിക്കലിൽ 265 വോട്ടുകൾക്ക് സി പി ഐയിലെ ജലജ ഷാജിയെ പരാജയപ്പെടു ത്തു കയായിരുന്നു.

രണ്ടു ഡിവിഷനുകളും നിലവിൽ എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റുകളാണ്. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലവിൽ എൽ ഡി എഫിനാണ്.ആനക്കല്ലിൽ ബ്ലോക്ക് പഞ്ചായ ത്തംഗമായിരുന്ന കേരള കോൺഗ്രസ് എമ്മിലെ വിമല eജാസഫ് രോഗംമൂലം മരണമട ഞ്ഞ സാഹചര്യത്തിലും, കുട്ടിക്കലിൽ സി പി ഐ അംഗമായിരുന്ന അജ്ഞലി ജേക്ക ബ്ബ് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച സാഹചര്യത്തിലുമായിരുന്നു തെരഞ്ഞെ ടുപ്പ്.