നവകേരള സദസിന് മുണ്ടക്കയം സജ്ജം 

Estimated read time 0 min read
മുണ്ടക്കയം:ജനസാഗരത്തെ  സാക്ഷിയാക്കി  കോട്ടയം ജില്ലയിലെ  ആദ്യ നവ കേരള സദസ്സിന് പൂഞ്ഞാർ  നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സർവ്വ സജ്ജം.എല്ലാം നി യോ ജകമണ്ഡലങ്ങളിലും  സന്ദർശനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാനും  പരാതികൾ സ്വീകരിക്കാനും, പരാതികൾ പരിഹരിക്കാനുമായി ചരിത്രത്തിലാദ്ധ്യ മാ യി മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട്  എത്തുന്ന പൂഞ്ഞാർ നിയോജക മണ്ഡ ലം  നവകേരള സദസ്സിനായുള്ള ഒരുക്കങ്ങൾ മുണ്ടക്കയത്ത്  പൂർത്തിയായിക്കഴിഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി.
ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്കാണ് മുണ്ടക്കയം സെന്റ്‌ മേരീസ് പള്ളി സ്റ്റേഡിയ ത്തിൽ നവകേരള സദസ്സ് നടക്കുക.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ  അ ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവ കേരള സദസ് ഉദ്ഘാടനം ചെയ്യും.  സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും  ഉദ്യോഗസ്ഥരും  നവകേരള സദസ്സിൽ പങ്കെടു ക്കും.ഇതിനായി പ്രത്യേക പന്തൽ ഒരുങ്ങിക്കഴിഞ്ഞു. 16000 പേരെ ഉൾക്കൊള്ളാവുന്ന സജ്ജീകരണങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്.
സ്ത്രീകൾ, വയോജനങ്ങൾ, അംഗ പരിമിതർ എന്നിവർക്കായി പ്രത്യേകം കൗണ്ടറുക ളും ഇരിപ്പിട സ്വകര്യങ്ങളും ഉണ്ടാകും.രാ​വി​ലെ പ​ത്തു മു​ത​ൽ  25 കൗ​ണ്ട​റു​ക​ളി​ലും  പരാതികളും നിവേദനങ്ങളും സ്വീ​ക​രി​ക്കും. സ്ത്രീ​ക​ൾ​ക്ക്​ അ​ഞ്ചും മു​തി​ർ​ന്ന​വ​ർ​ക്ക് ര​ണ്ടും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഒ​ന്നും മറ്റ് കൗ​ണ്ട​റു​ക​ൾ ജനറലായും പ്ര​വ​ർ​ത്തി​ക്കും.  സ്റ്റേ​ജി​ൽ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും നിയോജകമണ്ഡലത്തിലെ വിക സന പ്രവർത്തനങ്ങളുടെ  പ്രദർശനവും  നടത്തും.
നവ കേരള സദസ്സിന്   മുന്നോടിയായി  നിയോജകമണ്ഡലത്തിലെ  എല്ലാ പഞ്ചായ ത്തുകളിലും   വാർഡ് അടിസ്ഥാനത്തിൽ  വീട്ടുമുറ്റ സദസ്സുകളും,  സെമിനാറുകളും ,  ചിത്രരചന മത്സരവും ,  മഹാ തിരുവാതിരയും,  വിളംബര  റാലിയും  പാലിയേറ്റീവ്  ദിനാചരണത്തിന്റെ ഭാഗമായി   നിയോജകമണ്ഡലത്തിലെ  മുഴുവൻ കിടപ്പുരോഗിക ളെയും  ജനപ്രതിനിധികളും  ആരോഗ്യ പ്രവർത്തകരും  വീട്ടിൽ സന്ദർശിച്ച് കേരള സദസിന്റെ  സന്ദേശം അറിയിക്കുകയും  മധുര പലഹാരങ്ങളും  സമ്മാനങ്ങളും നൽകുകയും  മുതിർന്ന പൗരന്മാരെ  ആദരിക്കുകയും  മണ്ഡലത്തിലെ   മുഴുവൻ വീടുകളിലും   നവകേരള   സന്ദേശ ദീപം തെളിയിക്കൽ നടത്തുകയും    ചെയ്തു ,
നവകേരള സദസ്സിൽ അപേക്ഷ നൽകുന്നവർക്കുള്ള പത്തിന നിർദേശങ്ങൾ
1) അപേക്ഷയിൽ മൊബൈൽ നമ്പർ എഴുതാൻ മറക്കരുത്
2 ) സ്വന്തം മേൽവിലാസം പിൻ കോഡ് സഹിതം വ്യക്തമായി എഴുതണം
3) മുഖ്യമന്ത്രിയുടെ യോ, അതത് വകുപ്പ് മന്ത്രിയുടെയോ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ യോ പേരിൽ അപേക്ഷ എഴുതാം
4) ഓരോരോ ആവശ്യത്തിനു മുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി എഴുതുക
5) അപേക്ഷകൾ നവകേരള സദസ്സിലെ ഭിന്നശേഷി ക്കാർക്ക് പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി റസിപ്റ്റ് വാങ്ങണം
6) നേരത്തെ നൽകിയ അപേക്ഷകളെ പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നമ്പ റോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ കൂടെ സമർപ്പിക്കണം
7) മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻ്റെയും ആധാർ കാർഡിൻ്റെയും കോപ്പി ഓരോ അപേക്ഷയോടൊപ്പവും സമർപ്പിക്കണം
8 ) അപേക്ഷകൾ മന്ത്രിമാർക്ക് നേരിട്ട് നൽകണമെന്ന് വാശി പിടിക്കണ്ട മന്ത്രിമാർക്ക് കൊടുത്താലും മന്ത്രിമാർ കൗണ്ടറിലേക്ക് നൽകും
9) പരിപാടി തുടങ്ങുന്നതിൻ്റെ മൂന്ന് മണിക്കൂർ മുമ്പ് കൗണ്ടർ തുറക്കുന്നതിനാൽ നേരത്തെ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക
10) ചികിൽസാ സഹായത്തിനള്ള അപേക്ഷകളുടെ കൂടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും സമർപ്പിക്കുന്നത് നന്നായിരിക്കും
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ടത് മാത്രമല്ല നമ്മുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെ കുറിച്ചും പരാതി / അപേക്ഷ നൽകാവുന്നതാണ്
പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷ നൽകാൻ ഭിന്നശേഷിക്കാർ നേരിട്ട് പോകേണ്ടതില്ല ആരുടെയെങ്കിലും കൈവശം  കൊടുത്ത് വിട്ട് രസീത് വാങ്ങിയാൽ മതി

You May Also Like

More From Author