കോട്ടയം ജില്ലയില്‍ രണ്ടാഴ്ചയായി പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കല്‍പ് യാ ത്രയ്ക്ക് സ്വീകരണമൊരുക്കി എരുമേലി. പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്‍റ് മറിയമ്മ സണ്ണി ഉദ്ഘാടനം ചെയതു. കെജിബി റീജിയണൽ ഹെഡ് ജി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. റബ്ബർ ബോർഡ് മുൻ വൈസ് ചെയർമാൻ എസ് ജയസൂ ര്യൻ ,എസ് ബി ഐ മാനേജർ രഞ്ജിത്‌സിംഗ് ,നബാർഡ് എജിഎം രജി വര്ഗീസ്, ലീഡ് ബാങ്ക് മാനേജർ ഈ എം അലക്സ്,ആന്റോ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

ലീഡ് ബാങ്ക്, ഇന്ത്യ പോസ്റ്റ്, കൃഷി വിഞ്ജാന കേന്ദ്രം, സാമ്പത്തിക സാക്ഷരതാ കൗ ണ്‍സില്‍, എഫ്.എ.സി.ടി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകു പ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ഗുണഭോക്താക്കളുടെ സംശയങ്ങള്‍ പരിഹരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ് ഉദ്യോഗസ്ഥര്‍ യാത്രയുടെ ഭാഗമായി എത്തുന്നത്. കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ എത്തിക്കാനായി ആരംഭിച്ച യാത്ര ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടത്തുന്നത്.