ഇടിമിന്നലിൽ വീടു തകർന്ന വക്കച്ചൻ്റെ കുടുംബത്തിന് നാട്ടുകാരുടെ ഓണ സമ്മാനമായി മനോഹര വീട്
അഞ്ചു സെൻറ്റിൽ വക്കച്ചന് സ്വന്തമായി ഉണ്ടായിരുന്ന വീട് കഴിഞ്ഞ ഡിസംബർ 14 ന് ഉണ്ടായ ഇടിമിന്നലിൽ പൂർണ്ണമായും തകർന്നിരുന്നു. തൻ്റെ ഏക വരുമാന മാർഗ്ഗമായ 2 കന്നുകാലികളും ഭാര്യ സെലീന, മകൻ മെൽബിൻ എന്നിവർ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
നിർധനനായ വക്കച്ചനും കുടുംബാംഗങ്ങൾക്കും പുതുതായി വീടു നിർമ്മിക്കു കയെ ന്നത് സ്വപ്നമായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാഞ്ഞുക്കുളം വാർഡ് മെം ബർ റാണി ടോമി യുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാരുടേയും വിവി ധ സംഘടനകളുടേയും സഹകരണത്തോടെ എട്ടു ലക്ഷം രൂപ ചെലവിൽ വീടു നിർ മ്മിക്കുകയായിരുന്നു. രണ്ടു മുറിയും അടുക്കളയും ശൗചാലയവും ഒരു ഹാളുമുള്ള 510 സ്ക്വയർ ഫീറ്റുള്ള ഈ സ്നേഹവീട് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ കൈമാറി . പഞ്ചായത്ത് അംഗം റാണി ടോമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മറ്റൊരു വീട് നിർമ്മിച്ചു നൽകിയിരുന്നു.