ശനിയാഴ്ച വൈകിട്ട് വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രാജകുമാരി ബവ്റിജസ് ഔട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്.
ശനിയാഴ്ച മദ്യ വിൽപനയിലൂടെ ഔട്‌ലെറ്റിന് ലഭിച്ച പണത്തിൽ 17000 രൂപയുടെ കുറ വുണ്ടായിരുന്നു. അതിഥി താെഴിലാളികൾക്ക് 110 രൂപയുടെ ബിയർ 140 രൂപയ്ക്കാണ് വിൽക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിഥി താെഴിലാളികൾക്കും മദ്യലഹരിയി ലുള്ളവർക്കും വിലകൂട്ടി വിൽക്കുന്ന മദ്യത്തിനും ബിയറിനും ബില്ല് നൽകാറില്ല. ഇൗ ബില്ലുകൾ ഷോപ്പിലെ ചവറ്റുകുട്ടയിൽനിന്നു വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ഒരു ഉദ്യോഗസ്ഥൻ മദ്യം വാങ്ങാനെന്ന വ്യാജേന ഷോപ്പിലെത്തി. ഇദ്ദേഹം ആവശ്യ പ്പെട്ട മദ്യം ഷോപ്പിലുണ്ടായിരുന്നിട്ടും മറ്റാെരു ബ്രാൻഡിന്റെ മദ്യമാണ് ജീവനക്കാർ നൽകിയത്. മദ്യക്കമ്പനിയിൽ നിന്നു കമ്മിഷൻ കൈപ്പറ്റിയാണ് ഉപഭോക്താക്കൾ ആ വശ്യപ്പെടുന്ന മദ്യം ഇല്ലെന്നുപറഞ്ഞ് ഈകമ്പനിയുടെ മദ്യം നൽകുന്നതെന്നാണ് വിജി ലൻസിന്റെ വിലയിരുത്തൽ. സ്റ്റോക്കിൽ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി യിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നട പടി ഉടനുണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ ജനുവരിയിലാണ് പൂപ്പാറ ബവ്റിജസ് ഔട്‌ലെറ്റിലെ ജീവനക്കാരനായ തിരുവ നന്തപുരം കോലിയക്കോട് സ്വദേശി ബിനുവിനെയും ഇയാളുടെ ഒരു ബന്ധു ഉൾപ്പെടെ 3 പേരെയും 35 ലീറ്റർ വ്യാജമദ്യവുമായി ശാന്തൻപാറ പാെലീസ് പിടികൂടിയത്. കഞ്ഞിക്കുഴിയിലെ വ്യാജമദ്യ നിർമാണ യൂണിറ്റിൽ നിർമിച്ച മദ്യം ബവ്റിജസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്ത് വിൽപന നടത്താനായി കാെണ്ടു പോകു മ്പോഴാണ് ഇവർ പാെലീസിന്റെ പിടിയിലായത്. എംസി എന്ന ബ്രാൻഡിന്റെ വ്യാജ സ്റ്റിക്കർ പതിപ്പിച്ച 70 കുപ്പിയിലായിരുന്നു മദ്യം കാെണ്ടുപോയത്. 440 രൂപയുടെ മദ്യം 300 രൂപയ്ക്ക് നൽകാമെന്ന് ഷോപ്പിലെത്തിയ ഉപഭോക്താക്കളോട് ബിനു പറയുന്നത് മറ്റാെരു ജീവനക്കാരൻ കേട്ടതാണ് പിടിവീഴാൻ കാരണം.
4 മാസം മുൻപ് കട്ടപ്പനയിലെ ബവ്റിജസ് ഔട്‌ലെറ്റിൽ വിജിലൻസ് നടത്തിയ പരിശോ ധനയിൽ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്ന് അനധികൃതമായി സൂക്ഷി ച്ച 85000 രൂപ കണ്ടെത്തിയിരുന്നു. തങ്ങളുടെ മദ്യം വിൽക്കാനായി കമ്പനികൾ ജീവ നക്കാർക്ക് നൽകിയ കമ്മിഷൻ പണമായിരുന്നു ഇതെന്ന് വിജിലൻസ് കണ്ടെത്തി. ബ വ്റിജസ് കോർപറേഷൻ അറിയാതെ ഷോപ്പിൽ ജീവനക്കാരെ അനധികൃതമായി നി യമിച്ചതായും കണ്ടെത്തി. നിയമവിരുദ്ധ ഇടപാടുകൾക്ക് വേണ്ടിയാണ് ഇൗ ജീവ ന ക്കാരെ ഉപയോഗിച്ചിരുന്നത്.
ക്രമക്കേടുകൾ കാെണ്ട് കുപ്രസിദ്ധി നേടിയ ഹൈറേഞ്ചിലെ ഒരു ബവ്റിജസ് ഔട്‌ ലെ റ്റിൽ പണമില്ലാതെ മദ്യം വാങ്ങാനെത്തിയ ആളുടെ വാച്ച് ഉൗരി വാങ്ങിയ ശേഷം ജീ വനക്കാരൻ മദ്യം നൽകിയ സംഭവമുണ്ടായത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്. എന്നാ ൽ ഇൗ വാച്ച് അയാൾ മോഷ്ടിച്ചു കാെണ്ടുവന്നതായിരുന്നു. ഒടുവിൽ വാച്ചിന്റെ യഥാ ർഥ അവകാശി വിവരമറിഞ്ഞ് ബവ്റിജസ് ജീവനക്കാരനെ ഫോണിൽ വിളിച്ചു. സംഭ വം വഷളാകാതിരിക്കാൻ വാച്ച് തിരിച്ചുനൽകി ബവ്റിജസ് ഉദ്യോഗസ്ഥൻ തലയൂരി.