കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാ യിരുന്നു റാലി.

ജുമാ നമസ്ക്കാരത്തിന് ശേഷം നടന്ന റാലിയിൽ 12 മഹല്ല് കമ്മറ്റികളിൽ നിന്നുള്ള പ്രതിനിധികളടക്കം പങ്കെടുത്തു 100 കണക്കിന് വിശ്വവാസികൾ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി കവാടത്തിൽ നിന്നുമാരംഭിച്ച റാലി . പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് മുദ്രാവാക്യങ്ങളുയർത്തിയും, പ്ലക്കാർഡുകൾ കൈകളിലേന്തിയുമായിരുന്നുസംഘടിപ്പിച്ചത്. പേട്ടകവല  വഴി കുരിശുകവല ചുറ്റി തിരികെ പേട്ടക്കവലയിലെത്തി റാലി സമാപിച്ചു.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സെന്‍ട്രല്‍ ജമാ അത്ത് പ്രസിഡന്റ് പി.എം. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. നൈനാര്‍ പള്ളി ചീഫ് ഇമാം എ.പി. ഷിഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ ജമാ അത്ത് സെക്രട്ടറി ഷെഫീക് താഴത്തുവീട്ടില്‍,ട്രഷറർ നയാസ് ജി ഗോൾഡ്, ഭാരവാഹികളായ അന്‍സാരി വാവേര്‍,സി.എസ് ഇല്യാസ്, ടി.എം ഷിബിലി, മസ്ജിദുല്‍ ഹുദാ ഇമാം ടി.എം. അസ്‌ലം തലപ്പള്ളില്‍, ഐഷാ പള്ളി ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഷിബിലി മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.