ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നട ക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ ആയതി നാൽ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്.

പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. പരീക്ഷക്കായി ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്തിയവർ ഇതോടെ പ്രതി സന്ധിയിലായി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇതോടെ പ്രതിസന്ധിയിലായത്. ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറി പോയതിനാൽ ഉച്ചക്ക് ശേഷമുള്ള പരീക്ഷ മാറ്റിവെക്കുകയാണന്നാണ് PSC അറിയിച്ചത്. ഇതിൻ്റെ 3, 4 മോഡൽ പരീക്ഷകൾ ഓഗസ്റ്റിലാണ് നടക്കുന്നത്. ഈ ദിവസത്തോട് അനുബന്ധിച്ച് മാറ്റി വെച്ച പരീക്ഷ നടത്തുവാനാണ് തീരുമാനം.
ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറിപോയതിനാൽ ഇന്ന് 18.07.2026 ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന വിവിധ കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള തസ്തികൾക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. ഇതേ തസ്തികയ്ക്കായി രാവിലെ നടത്തിയ പൊതു പ്രാഥമിക പരീക്ഷ വിജയകരമായി പൂർത്തിയായിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

+ There are no comments
Add yours