പി പി റോഡിൽ 2 വിത്യസ്ത അപകടങ്ങളിലായി 3 പേർക്ക് പരിക്ക്. ഞായറാഴ്ച്ച രാത്രിയും തിങ്കളാഴ്ച്ച പുലർച്ചയുമാണ് സംഭവം നടന്നത്..

പി.പി. റോഡിൽ കൂരാലി ജംഗ്ഷനിൽ കാർ വട്ടം തിരിക്കുന്നതിനിടെ സ്ക്കൂട്ടർ വന്നിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രികരായ തച്ചപ്പുഴ ചാ ഞ്ഞ പ്ലാക്കൽ വിഷ്ണു ( 35 ), കാഞ്ഞിരപ്പള്ളി വിളക്കത്തലമലയിൽ അഖിൽ ( 27 ) എന്നിവർക്കാണ് പരിക്കേറ്റത്. സഹോദരിമാരുടെ മക്കളായ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിഷ്ണു തീവ്രപരിചരണവിഭാഗത്തിലാണ്. ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഇളങ്ങുളം നാലാംമൈലിൽ പോയി തിരികെ വരുമ്പോൾ നടുറോഡിൽ വട്ടം തിരിച്ച കാറിന്റെ പള്ളയ്ക്ക് ഇടിക്കുകയായിരുന്നു.
ശബരിമല തീർഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് ഓട്ടോ സ്പീഡ് ബ്രേക്കറിലിടിച്ചതിന് ശേഷം ബസിൽ ഇടിചാണ് രണ്ടാമത്തെ അപകടം നടന്നത്..
ആന്ധ്രാപ്രദേശിൽ നിന്നും ശബരിമലയ്ക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുത രമായി പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ ഇളങ്ങുളം പള്ളിയ്ക്ക് സമീപം അരീചാലിൽ എബിനെ ( 34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.30 ന് പാലാ പൊൻകുന്നം റൂട്ടിൽ എലിക്കുളം അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ഇവിടെ വെച്ച് ശബരിമലയ്ക്ക് പിതാ വിനോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് കുട്ടികളെ എതിരെ വന്ന പൊൻകുന്നം സ്വദേശിയായ യുവ തി ഓടിച്ചിരുന്ന കാർ ഇടിച്ചു വീഴ്തിയിരുന്നു. അപകടങ്ങൾ തുടർച്ചയായതിനെ തുടർന്ന് വാഹനങ്ങളുടെ വേഗത കുറക്കാൻ ഇവിടെ പൊൻകുന്നം പോലീസിന്റെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും ചെയ്താണ്.

+ There are no comments
Add yours