മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പിഎച്ച്ഡി നേടി പ്രവീൺ തര്യൻ

Estimated read time 0 min read
Share :

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പി എച്ച് ഡി നേടിയ പ്രവീൺ തര്യൻ, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ കായിക വിഭാഗം അസ്സോസിയേറ്റ് പ്രഫസറാണ്. തമ്പലക്കാട് കട്ടിക്കാരൻ കെ റ്റി തര്യൻ മോളി ദമ്പതികളുടെ മകനാണ്. ഭാര്യ: ചിറക്കടവ് സെൻ്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ടീച്ചറായ പ്രീതി എബ്രാഹം.മക്കൾ: ആരോൺ, തരുൺ (വിദ്യാർഥികൾ) .

സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ പ്രൊഫ. ഡോ ബിനു ജോർജ് വർഗീസിന്റെ കീഴിലായിരുന്നു ഗവേഷണം. കേരളത്തിലെ വിവിധ സർ വകലാശാലകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഓപ്പൺ കോഴ്സ് വിദ്യാർത്ഥികളിൽ വ്യക്തിത്വത്തിലും ശാരീരിക പ്രവർത്തനങ്ങളോടുള്ള മനോഭാവത്തിലും ഉണ്ടാകുന്ന സ്വാധീനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

Share :

You May Also Like

More From Author

+ There are no comments

Add yours