മണിമലയിൽ അപകടത്തിൽ പെട്ട ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. രോഗികളുമായി അതിവേഗ തയിൽ പോകുന്ന ഒരു ആംബുലൻസിൻ്റെ അവസ്ഥയാണിത്. നൂല് തെളിഞ്ഞ അവസ്ഥയിലായിരുന്നു വാഹനത്തിൻ്റെ ടയർ. ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്ന് നൂല് തെളി ഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിൽ ഉള്ള 108 ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

ബുധനാഴ്ച വൈകുന്നേരമാണ് മണിമല മാർക്കറ്റ് ജംഗ്ഷനിൽ വൈകുന്നേരമാണ് അംബുലൻസ് നിയന്ത്രണം തെറ്റി വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ച് കയറിയത്. എരുമേലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെക്ക് പോയ ആംബുലൻസാണ് നിയന്ത്രണം വിട്ട് എതിർവശത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി അപകടത്തി ൽ പെട്ടത്. അപകടത്തിൽ വെയ്റ്റിംഗ് ഷെഡിൽ വിശ്രമിക്കുകയായിരുന്ന മണിമല കറിക്കാട്ടൂർ സ്വദേശി വർഗീസിന് പരിക്കേറ്റു.

+ There are no comments
Add yours