എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം

Estimated read time 0 min read
Share :

എരുമേലി: ശബരിമല തീർത്ഥാടന പാതയായ എരുമേലി പമ്പ റോഡിൽ  ആലപ്പാട് ജംഗ്‌ഷനിൽ വാഹനാപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോ ഴും നടക്കുകയാണ്. പ്ലാപ്പള്ളി ഇറക്കത്തിൽ ഇറങ്ങി വരുകയായിരുന്ന ഫയർ ഫോഴ്സിന്റെ വാഹനം നിയന്ത്രണം വിട്ട്മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ശബരിമല ദർശന ത്തിനായി പോകുകയായിരുന്ന തീർത്ഥാടകരുടെ രണ്ട് ബസുകൾക്കും, ഒരു മിനി ബസിലും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഫോറസ്റ്റുകാർ സഞ്ചരിച്ച വാഹനവും, തീർത്ഥാടകർ സഞ്ചരിച്ച ഒരു കാറും അപകടത്തിൽ പൂർണ്ണമായി തകർന്നു. ഫയർഫോഴ്സ് വാഹനത്തിലുള്ള രണ്ട് പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചതായും നാട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.

Share :

You May Also Like

More From Author

+ There are no comments

Add yours