എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ. കഴിഞ്ഞ ദിവസം പ്ലാന്റുമായി ബന്ധ പ്പെട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ സമിതി പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഒന്നരയേക്കറോളം ഭൂമിയിൽ പ്ലാന്റിനായി ലൈസൻസിന് അപേ ക്ഷ നൽകിയത് പത്തനംതിട്ട ആസ്ഥാനമായ കമ്പനിയാണ്.

ജനകീയപ്രതിഷേധത്തെ തുടർന്ന് പ്രശ്നം സംബന്ധിച്ച് പഠനം നടത്താൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് ഉപസമിതിയെ നിയോഗിക്കുകയും പ്ലാന്റ് അനുവ ദിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. സമീപത്തുള്ള നാല് കുടിവെള്ള പദ്ധതികൾക്കും കാപ്പുകയം പാടശേഖരത്തിനും പ്രദേശത്തെ പ്രധാന ജലസ്രോതസായ പൊന്നൊ ഴുകും തോടിനും ജനങ്ങൾക്കും ഹാനികരമാകുമെന്ന ആശങ്കയാണ് ജനങ്ങൾ ഉപസമിതി മുമ്പാകെ പങ്കുവെച്ചത്. കെ.സ്മാർട്ട് വഴിയാണ് കമ്പനി അനുമതിക്കായി അപേക്ഷ സമ ർപ്പിച്ചത്. എന്നാൽ ഓൺലൈൻ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ തന്നെ പ്രവർത്തന അനുമതി നൽകേണ്ടത് പഞ്ചായത്ത് കമ്മിറ്റിയാണെന്നും ജനങ്ങൾക്ക് ദോഷകരമായ നട പടിക്ക് കൂട്ടുനിൽക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് വിശദീകരിച്ചു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് രക്ഷാധികാരിയായ ജനകീയസമിതിയാണ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പ്രസി ഡന്റ് ജോസഫ് മാത്യു തെക്കേക്കുറ്റ്, കൺവീനർ ജോർജ് ജോസഫ് കുരുവിനാക്കുന്നേൽ, പഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, ജോയി മാത്യു തെക്കേക്കുറ്റ്, മാ ത്യൂസ് തെക്കേക്കുറ്റ്, മനോജ് മൈക്കിൾ തണ്ണിക്കോട്ട്, അഭിലാഷ് കുരുവിക്കൂട്ട് തകടി, വിത്സൺ മാത്യു പാമ്പൂരിക്കൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ, ജിൻസ് മാത്യു വരകുകാലായി ൽ, ജിതേഷ് നരിപ്പുറം, ജോസഫ് തോമസ് ചെരിയമാക്കൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

+ There are no comments
Add yours