എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം

Estimated read time 0 min read

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കടപ്ര പഞ്ചായത്തിലെ പരുമല പാലച്ചുവട് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അധ്യക്ഷനായി. നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തു കളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം രാത്രി എടക്കുന്നിൽ സമാപിച്ചു. ഓ രോ സ്വീകരണ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാണുവാനും അനുഗ്രഹിക്കുവാനും അഭിവാദ്യം അർപ്പിക്കുവാനും വൻ ജനാവലിയാണ് തടിച്ച് കൂടി യത്.

പ്രായമായ സ്ത്രീകൾ , കൊച്ചുകുട്ടികൾ തുടങ്ങി സമുഹത്തിൻ്റെ നാനാതുറകളിൽപ്പെ ട്ടവരുടെ സാന്നിധ്യം ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ശ്രദ്ദേയമായി. വിവിധ കേന്ദ്ര ങ്ങളിൽ എൽഡിഎഫ് നേതാക്കളായ മാത്യു ടി തോമസ് എംഎൽഎ, ആർ സനൽ കു മാർ, ചെറിയാൻ പോളച്ചിറയ്ക്കൽ, വിജി നൈനാൻ, മായാ അനിൽകുമാർ, രതീഷ് കുമാർ, ജേക്കബ് മദൻചേരി, കെ.പ്രകാശ് ബാബു, അലക്സ് മണപ്പുറം, രാജീവ് പഞ്ഞി പ്പാലം, ടി.എ.റെജി കുമാർ, കെ.പി.രാധാക്യഷ്ണൻ, ബെന്നി പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

More From Author