ബി.ജെ.പി ദേശീയ സെക്രട്ടറിയും ദേശീയ വ്യക്താവും കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനുമായ അനിൽ കെ ആൻ്റണി പത്തനംതിട്ടയിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളു ടെ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷ സ്ഥാനാർത്ഥിയായി അനിൽ പത്തനം തി ട്ടയിൽ മൽസരിക്കുവാൻ എത്തുന്നത്.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെയും പി.സി ജോർജിൻ്റെയും അടക്ക മുള്ള പേരുകളാണ് ഉയർന്ന് വന്നിരുന്നത്. ഇതോടൊപ്പം ഗോവ ഗവർണറായ പി.എസ് ശ്രീധരൻ പിള്ളയുടെയും അടക്കം പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ നിനച്ചിരി ക്കാതെയാണ് അനിലിൻ്റെ പേര് പ്രഖ്യാപിച്ചത്. ക്രൈസ്തവ വോട്ടുകൾ കൂട്ടി ലക്ഷ്യമി ട്ടാ ണ് അനിലിൻ്റെ സ്ഥാനാർത്ഥിത്യം.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തോമസ് ഐസക്കിന്റെ പേര് നേരത്തെ എൽഡി എഫ് പ്രഖ്യാപിച്ചിരുന്നു. ഇനി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനമാണ് വരുവാനു ള്ളത്. സിറ്റിംഗ് എംപിയായ ആൻ്റോ ആൻ്റണി തന്നെയാവും സ്ഥാനാർത്ഥിയെന്ന് കരു തുന്നു.