വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 50കാരന്‍ അറസ്റ്റില്‍

Estimated read time 1 min read

വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളി യിൽ 50കാരന്‍ അറസ്റ്റില്‍. കൊച്ചി തോപ്പുംപടി സ്വദേശി സംജു(50)നെയണ് കാഞ്ഞി രപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ പരസ്യം നല്‍കി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയില്‍ 14 ലക്ഷം രൂപയാണ് ഇയാള്‍ ഇങ്ങനെ തട്ടിയെടുത്തത്. പിന്നീട് ഇയാള്‍ വിവാഹം കഴിക്കാ മെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തു.

ബാംഗ്ലൂരിലേക്ക് മുങ്ങിയ ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളത്ത് നിന്ന് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി സ്ത്രീകളുമായി ഇ യാള്‍ക്ക് ബന്ധമുള്ളതായി ഇയാളില്‍ പിടിച്ചെടുത്ത ഫോണില്‍ നിന്ന് വിവരം ലഭിച്ചു. മൂന്ന് തവണ വിവാഹം കഴിച്ച ഇയാള്‍ക്കെതിരെ മുന്‍ ഭാര്യമാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ചോവായൂർ എറണാകുളം മട്ടാഞ്ചേരിയിലും ഇയാൾക്കെതിരെ പോലീ സ് കേസ് നിലവിലുണ്ട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. എം.എസ്. ഫൈസല്‍, എസ്.ഐ. ജിന്‍സണ്‍ ഡൊമിനി ക്, എ.എസ്.ഐ. സീന, എസ്.സി.പി.ഒ. മാരായ ശ്രീരാജ്, ബിനോ എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു അറസ്റ്റ്.

You May Also Like

More From Author