കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം. ജീവിതം വഴിമുട്ടി മുണ്ടക്കയം പ ഞ്ചായത്ത്‌ 18ാം വാര്‍ഡ് ഇഞ്ചിയാനിയിലെ ചെറുകാനായിൽ ദേവസ്യ ചാക്കോയും  കുടുംബവും.

ഒരു ആയുസ്സ് മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കൃഷികളെല്ലാം കൊടുംചൂടിൽ കരി ഞ്ഞുണങ്ങി. ബാങ്കിലും അല്ലാതെയുമായി പത്തുലക്ഷത്തോളം രൂപ കട ബാധ്യതയും. ജീവിതം വഴിമുട്ടി മുണ്ടക്കയം പഞ്ചായത്ത്‌ 18ാംവാര്‍ഡിലെ ഇഞ്ചിയാനി ചെറുകാനാ യിൽ ദേവസ്യ ചാക്കോയും (72) കുടുംബവും. കൊടുംചൂടിൽ കാർഷിക വിളകളെ ല്ലാം കരിഞ്ഞുണങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ദേവസ്യാ ന്റെ പ്രധാന വരുമാന മാർഗം കൃഷിയായിരുന്നു. റബ്ബറിന് വില തകർച്ച നേരിട്ടതോ ടെ നാല് വർഷം മുമ്പാണ് മറ്റ് കൃഷിയിലേക്ക് കടന്നത്. ഒന്നര ഏക്കർ സ്ഥലത്ത് ഉണ്ടാ യിരുന്ന റബ്ബർ വെട്ടി മാറ്റി ഇവിടെ കൊടിയും, കമുകും മറ്റ് ഇടവിളകളും വെച്ചു പിടി പ്പിച്ചു.

40 രൂപ നിരക്കിൽ 250 കാമുകൻ തൈകളും ഹൈറേഞ്ചിൽ നിന്നും 10 രൂപ കൊടു ത്ത് 1500 ഓളം മുരിക്കിൻ കാലും, 15 രൂപ കൊടുത്ത് കൊടിയും വാങ്ങി നാട്ടു. കുരു മുളക് ചെടിയുടെയും കാമുകിൻ തൈയുടെയും പരിപാലനത്തിനായി ഓരോ വർഷ വും നല്ലൊരു തുകയും ഈ കർഷകൻ ചിലവാക്കിയിരുന്നു. നാലാം വർഷത്തിലേക്ക് എത്തിയ തൈകളാണ് ഇപ്പോൾ ഉണങ്ങി കരിഞ്ഞിരിക്കുന്നത്.ഒന്നരയേക്കര്‍ കൃഷി ഭൂ മിയില്‍ ഉണ്ടായിരുന്ന 1200മൂട് കായ്ഫലമടങ്ങിയകുരുമുളക്,250കമുക്, അന്‍പതോളം കാപ്പി, കുലച്ചതും കുലയ്ക്കാത്തതുമായ അന്‍പത് വാഴ,എന്നിവയെല്ലാമാണ് ഉണങ്ങി പോയത്.കമുക് പൂര്‍ണ്ണമായി ഉണങ്ങി നശിച്ചു.ഉണ്ടായ കുരുമുളകുകള്‍ പൂര്‍ണ്മമായി വിളയാതെ നശിച്ചു, കൂടാതെ കുമുളക് ചെടികള്‍ തണ്ട് അടക്കമുളളവ കരിഞ്ഞ നില യിലാണ്.കുലച്ച വാഴകളെല്ലാം ഒടിഞ്ഞു വീണ നിലയിലാണ്.1982-83ല്‍ ഉണ്ടായ വരള്‍ ച്ചയേക്കാള്‍ കൂടുതലാണ് ഈ വര്‍ഷം സംഭവിച്ചതെന്ന് ദേവസ്യപറയുന്നു.

അന്ന് പോലും ഇത്രയും നഷ്ടം സംഭവിച്ചിട്ടില്ല.ഒരു കുരുമുളക് തൈക്ക് 40രൂപവീതം ന ല്‍കി വാങ്ങിയാണ് കൃഷി ചെയ്തത്.ഇടുക്കി ജില്ലയിലെ ഹൈറേഞ്ചുമേഖലയില്‍ നി ന്നും 15രൂപവീതം നല്‍കിയാണ് കുരുമുളക് തൈപിടിപ്പിക്കാന്‍ മുരിക്കിന്‍കാല്‍ കൊ ണ്ടുവന്നത്. ചൂടിന്റെ ശക്തിയില്‍ ഇതും ഉണങ്ങിയ നിലയിലാണ്. നഷ്ടം സംഭവിച്ച തോടെ ദേവസ്യ കൃഷി ഭവനിലും മറ്റു അധികാരികളുടെയടുത്തും ചെന്നങ്കിലും പണ മില്ലന്ന മറുപടി മാത്രമാണ് ഇവരില്‍ നിന്നെല്ലാം ലഭിച്ചത്. ഇവര്‍ കൂടി കൈമലര്‍ത്തി യതോടെ കണ്ണീരിലാണ് ഈ കുടുംബം.മൂന്നു പെണ്‍മക്കളുടെവിദ്യാഭ്യാസം, വിവാഹം എല്ലാം നടത്തിയത് കൃഷിയിലെ വരുമാനം മൂലമാണ്.

ബാങ്കിലും മറ്റു സ്വകാര്യ ഇടപാടു സ്ഥാപനങ്ങളിലുമായി പത്തു ലക്ഷം രൂപയുടെ ബാ ധ്യതയിലാണ് ഈ കുടുംബം. നാലുമാസക്കാലമായി തിരിച്ചടവും നിലച്ചു.എല്ലാ സാമ്പ ത്തീക ബാധ്യതയുടെയും അളവ് ഉയര്‍ന്നുവരുന്നു. ദൈനംദിന ചിലവുകളും നടത്താ ന്‍ ബുദ്ധിമുട്ടിലായിരിക്കുന്നു.ഈപ്രായത്തില്‍ കൃഷിഭൂമിയെ പഴയ നിലയിലെത്തി ക്കാന്‍ കഴിയില്ല. കർഷകൻ എന്ന നിലയിൽ ആദ്യം അഭിമാനിച്ചിരുന്നെങ്കിലും ഇപ്പോ ൾ ജീവിത ഭാരം വല്ലാതെ തളർത്തുകയാണെന്നും ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് അറിയില്ലെന്നും പറയുമ്പോൾ ദേവസ്യാച്ചന്റെ കണ്ണുകൾ തുളുമ്പുകയാണ്.