കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാഷണൽ സർവീ സ് സ്കീമിന്റെ ഈവർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് പൊടിമാറ്റം നിർമല കേന്ദ്ര ത്തിൽ ആരംഭിച്ചു. പാറത്തോട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഷാലിമ്മ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് ദേശീയ പരിശീലകനും പ്രശസ്ത സാമൂഹ്യ സേവകനുമായ ബ്രഹ്മനായകം മഹാദേവൻ നയിച്ചു.

നിർമല സെന്റർ ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, പ്രോഗ്രാം ഓഫീസർമാരായ ഡോ. സണ്ണിച്ചൻ വി. ജോർജ്, സൂരജ് സി. രാജൻ എന്നിവർ പ്രസംഗിച്ചു. പാറത്തോട് പഞ്ചായ ത്തിലെ അംഗൻവാടികളുടെ പുനർജീവനം, സ്നേഹാരാമം ഒരുക്കൽ, ആരോഗ്യ സർ വേ എന്നിവയാണ് ക്യാമ്പിലെ കുട്ടികളുടെ പ്രോജക്ടുകൾ.