ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് (UDID) ആയി ബന്ധപ്പെട്ട പരാതികൾ, പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി അദാലത്തുകൾ 29.12.2023 വെള്ളിയാഴ്ച രാവിലെ 10.30മുതൽ പാറത്തോട്, മുണ്ടക്കയം, കൊരുത്തോട്, കൂട്ടിയ്ക്കൽ ഗ്രാമപഞ്ചായത്തുകളിൽ നടക്കും.

🕘അദാലത്ത് സമയം : രാവിലെ 10.30am മുതൽ ഉച്ചക്ക് 1pm വരെ മണി വരെ.
സ്ഥലം : പാറത്തോട് പഞ്ചായത്ത്‌ ഹാൾ

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ :
✅️അപേക്ഷിച്ചിട്ട് വർഷങ്ങൾ ആയിട്ടും കാർഡ് കിട്ടാത്ത പ്രശ്നം
✅️കാലാവധി കഴിഞ്ഞ കാർഡ് പുതുക്കൽ
✅️അപേക്ഷ reject ആയിട്ടുള്ള പ്രശ്നം
✅️Not വെരിഫിഡ് എന്ന് സ്റ്റാറ്റസ് കാണിക്കുന്ന പ്രശ്നം
✅️ UDID ആയി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ

അദാലത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ
1. ആധാർ കാർഡ്
2. ഫോട്ടോ
3. വിരലടയാളം/ ഒപ്പ്
4. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ.
5. നിലവിൽ കിട്ടിയ യു ഡി ഐ ഡി കാർഡ്.

ഭിന്നശേഷി ഉള്ള ആളുകൾനേരിട്ട് ഹാജരാകേണ്ടതില്ല. പകരം, രേഖകൾ സഹിതം മറ്റൊരാൾക്ക്‌ അദാലത്തിൽ പങ്കെടുക്കാവുന്നതാണ് . ph: 7593882784, 8943257775.,9349588889