കാഞ്ഞിരപ്പള്ളി ഏ.കെ.കെ.എം കിന്റർഗാർഡൻ വിഭാഗത്തിന്റെ വാർഷികാഘോ ഷ ദിനവും പുരസ്ക്കാര സമർപ്പണവും ‘ലോറൽ ഡേ’ 2022 സ്കൂൾ ഓഡിറ്റോറിയത്തി ൽ ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല. ട. J അദ്ധ്യക്ഷത വ ഹിച്ചു. ദൃശ്യം 2 ഫെയിം സിനി ആർട്ടിസ്റ്റ് അഡ്വ.ശാന്തിമായാദേവി ഭദ്രദീപം കൊളു ത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

കോവിഡ് കാലത്തെ വിജയകരമായി അതിജീവിച്ച കുട്ടികളുടെയും, മാതാപിതാക്കളു ടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ ഈ വിജ യാഘോഷത്തിൻറെ തിളക്കം എന്ന് അഡ്വ. ശാന്തിമായാദേവി പറഞ്ഞു. തുടർന്ന് കഴി ഞ്ഞ അധ്യയന വർഷത്തിൽ പഠനപഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കു ട്ടികൾക്ക് മെഡലുകളും, സർട്ടിഫിക്കറ്റും, പൂച്ചെണ്ടും നൽകി ആദരിച്ചു.

വൈസ് പ്രിൻസിപ്പൽ Fr. ലിന്റോ ആന്റോ കണിച്ചായി S.J, മീരാ ജോർജ്ജ് എന്നിവർ സംസാ രിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. കോഡിനേറ്റർ രേണു സെബാസ്റ്റ്യൻ കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ വിഷ്വൽ റിപ്പോർട്ടായി അവതരിപ്പിച്ചു.