കെ. എം. മാണി ജീവിച്ചിരുന്നപ്പോള്‍ എഴുതിയ കരാറില്‍ മാറ്റം വരുത്തുവാന്‍ അനുവദി ക്കുകയില്ലെന്ന്  കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം. പി.  കേര ളാ കോണ്‍ഗ്രസ് (എം)  പൂഞ്ഞാര്‍ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് യോഗം ഉദ്ഘാട നം  ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.  2015-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ. എം. മാണിയുടെയും  വര്‍ക്കിംഗ്  ചെയര്‍ മാന്‍ പി. ജെ. ജോസഫിന്‍റെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് പദവി യില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന കാലാവധിയില്‍  ആദ്യ ഒന്നര വര്‍ഷം സഖറിയാസ് കുതിര വേലിയും  അവസാനത്തെ ഒരു വര്‍ഷം സെബാസ്റ്റ്യന്‍ കുളത്തുങ്കലിനും നല്‍കുന്നതിന് പാ ര്‍ട്ടി  നിശ്ചയിച്ചിരുന്നു.

ഈ തീരുമാനത്തെ കേരളാ കോണ്‍ഗ്രസ്  ജില്ലാ പഞ്ചായത്തംഗങ്ങള്‍  അംഗീകരിക്കുകയും ഒപ്പിടുകയും ചെയ്തിട്ടുള്ളതുമാണ്.  പാര്‍ട്ടി പിളര്‍പ്പിനുശേഷം രാഷ്ട്രീയ കുതിരക്കച്ചവ ടത്തിലൂടെ രണ്ടു ജില്ലാ പഞ്ചായത്ത് അംഗങ്ങളെ അടര്‍ത്തി എടുത്തിട്ട് ഇല്ലാത്ത കരാറി ന്‍റെ പേരില്‍ പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെടുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് ചേര്‍ന്നതല്ലെ ന്നും  ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

നിയോജകമണ്ഡലം  പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.  ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം ആമുഖ പ്രസംഗവും ഉന്നതാധികാര സമിതിയംഗം  ജോബ് മൈക്കിള്‍ മുഖ്യപ്രഭാഷണവും നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീയിറിംഗ് കമ്മറ്റിയംഗങ്ങളായ ജോര്‍ജ്ജുകുട്ടി ആഗസ്തി, ബിജു മറ്റപ്പള്ളി, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് നിര്‍മ്മലാ ജിമ്മി, ജില്ലാ സെക്രട്ടറി മാരായ  ജോസഫ് ചാമക്കാലാ, പ്രദീപ് വലിയവീട്ടില്‍, ജോണിക്കുട്ടി മഠത്തിനകം, സം സ്ഥാന കമ്മറ്റിയംഗങ്ങളായ സഖറിയാ ഡോമിനിക് ചെമ്പകത്തുങ്കല്‍, ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, മിനി സാവിയോ, തോമസ് കട്ടയ്ക്കല്‍, തോമസുകുട്ടി മുതുപുന്നയ്ക്ക ല്‍, നിയോഗകമണ്ഡലം സെക്രട്ടറിമാരായ  ഡയസ് കോക്കാട്ട്, സോജന്‍ ആലക്കുളം, സുജീ ലന്‍ കെ. പി, ജോസ് നടൂപ്പറമ്പില്‍, വൈസ് പ്രസിഡന്‍റുമാരായ പി.സി. തോമസ് പാലൂ കുന്നേല്‍, എ. കെ. നാസര്‍, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, ജോളി മടുക്കക്കുഴി, സോ ഫി  ജോസഫ് , ബാബു ടി. ജോണ്‍, കെ. എസ്. മോഹനന്‍, മണ്ഡലം പ്രസിഡന്‍റുമാരായ  ജോഷി മൂഴിയാങ്കല്‍, പി. ജെ. സെബാസ്റ്റ്യന്‍,  ചാര്‍ളി കോശി,  ബിജോയ് ജോസ്, ദേവ സ്യാച്ചന്‍ വാണിയപ്പുര, പി. എസ്. സെബാസ്റ്റ്യന്‍, തോമസ് മാണി, പരീകൊച്ച് കുരുവി നാല്‍, പഞ്ചായത്തു പ്രസിഡന്‍റുമാരായ ഷാജന്‍ പുറപ്പന്താനം, ജെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

സംഘടനാതല ചര്‍ച്ചകള്‍ക്ക് ജാന്‍സ് വയലികുന്നേല്‍(യൂത്ത് ഫ്രണ്ട്), തോമസ് ചെമ്മരപ്പ ള്ളി(കെ.എസ്.സി.) ജോളി ഡോമിനിക് (വനിതാ കോണ്‍ഗ്രസ്), ജെയിംസ് വലിയവീട്ടില്‍ (കെ. റ്റി.യു.സി.), എ.എസ്. ആന്‍റണി (കര്‍ഷക യൂണിയന്‍) എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുവാന്‍ പഞ്ചായത്തം ഗങ്ങളായ  ജിജി നിക്കളാവോസ്, ബേബിച്ചന്‍ പ്ലാക്കാട്ട്, ഫിലോമിന റെജി, പി.സി. സൈ മണ്‍, കറിയാച്ചന്‍ പൊട്ടനാനി,  ജെയ്സണ്‍ കുന്നത്തുപുരയിടം, തങ്കച്ചന്‍ കാരയ്ക്കാട്ട്, പിപി. സെബാസ്റ്റ്യന്‍, അരുണ്‍ ആലയ്ക്കപറമ്പില്‍, സന്തോഷ് കുഴിക്കാട്ട്, സണ്ണി വെട്ടുക ല്ലേല്‍, ജോസുകുട്ടി കല്ലൂര്‍, ജോസ് അരിമറ്റം, ഷാജി ആയലുകുന്നേല്‍ എന്നിവരെ തെര ഞ്ഞെടുത്തു.