ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുവാൻ സർക്കാർ തയ്യാറാകണo; കെ.എസ്.യു

Estimated read time 0 min read

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും  ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുവാൻ സർക്കാർ തയ്യാറാകണമെന്ന്  കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ്‌  നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അവർ. നാല് അലോട്ട്മെൻ്റുകൾ പൂർത്തിയായപ്പോൾ പതിനായിരക്കണക്കിന് വിദ്യാർഥികൾ അഡ്മിഷൻ കിട്ടാതെ പുറത്താണെന്ന കാര്യം സർക്കാർ വിസ്മരിക്കരു തെന്നും അവർ പറഞ്ഞു.

യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികളെ ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.എസ് ഷിനസിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി പി എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. അസീബ് ഈട്ടിക്കൽ,  സുനി ൽ തേനമാക്കൽ, നിബു ഷൗക്കത്ത്, യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, ഒ.എം.ഷാജി, റോബിറ്റ് മാത്യു, ഇ.എസ് സജി, അൽഫാസ് റഷീദ്, സെയ്ദ് .എം താജു എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours