എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി അഖിൽ ആർ നായരെയും സെക്രട്ടറിയായി ഫസൽ മാടത്താനിയെയും തിരഞ്ഞെടുത്തു.

എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡണ്ട് രഞ്ജിത് കുമാർ, ജില്ലാ ജോയിൻ സെക്രട്ടറി അജിത്ത് വാഴൂർ, അരുൺ കൃഷ്ണൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ പി എ സലാം, സിപിഐ ജില്ലാ ജോയിൻ സെക്രട്ടറി മോഹൻ ചേന്നംകുളം, മണ്ഡലം സെക്രട്ടറി എംഎ ഷാജി, ജില്ലാ കൗൺസിൽ അംഗങ്ങളായ രാജൻ ചെറുകാപ്പറമ്പിൽ, സുരേഷ് കെ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യo അർപ്പിച്ചു യുഎൻ വോട്ട് എടുപ്പിൽ വിട്ടു നിന്ന ഇന്ത്യൻ നിലപാട് മനസാക്ഷിക്കു നിരക്കാത്തതാണ് എന്നു യോഗo അഭിപ്രായപ്പെട്ടു