കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കൊരട്ടിക്കും എരുമേലിക്കും ഇടയിലുള്ള ഭാഗ ത്ത് റോഡിൽ ഇന്‍റർലോക്ക് കട്ടകൾ പാകുന്ന പ്രവർത്തികൾ ആരംഭിക്കാൻ തീരുമാ നിച്ചതിനാൽ കൊരട്ടി മുതൽ എരുമേലിവരെയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ രണ്ടു ദിവസത്തേക്ക് പൂർണമായി നിരോധിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നു എ രുമേലിക്ക് പോകേണ്ട വാഹനങ്ങൾ കുറുവാമൂഴി പെട്രോൾ പന്പിന് എതിർവശമുള്ള റോഡ് വഴി ഓരുങ്കൽക്കടവ് പാലം കൂടി എരുമേലിക്ക് പോകണം.

എരുമേലിയിൽ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരുമേ ലി – മുണ്ടക്കയം റോഡിലെ പാറമട ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊരട്ടി പാലത്തി ലെത്തി കാഞ്ഞിരപ്പള്ളിയിലേക്ക് പോകണമെന്ന് പൊതുമരാമത്തു വകുപ്പ് അസിസ്റ്റ ന്റ് എഞ്ചിനീയർ അറിയിച്ചു.