ഷെർമൗണ്ട് പബ്ലിക്‌സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ലഹരി വിരുദ്ധ സെമിനാറും

Estimated read time 0 min read
Share :

എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂൾ പാർലമെന്റിലേക്ക് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞയും ലഹരി വിരുദ്ധ സെ മിനാറും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എരുമേലി അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ വി അരുൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു. മദ്യം മയക്കുമരുന്ന് തു ടങ്ങിയ മാരക ലഹരി വസ്തുക്കളിൽ നിന്ന് കുട്ടികൾ അകന്നു നിൽക്കണമെന്നും ലഹരി ആകരുത് ജീവിതമെന്നും മറിച്ച് ജീവിതമാകണം ലഹരി എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഭാവിയുടെ വാഗ്ദാനങ്ങൾ ആയി വളരേണ്ട യുവതലമുറ ലഹരിപദാർത്ഥങ്ങൾ ക്കടിപ്പെട്ട്സ്വയം നശിക്കുന്ന അവസ്ഥ വളരെ വേദനാജനകമാണെന്നും അദ്ദേഹം പ റഞ്ഞു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്ന ലഘു നാടകം കുട്ടികൾ അവതരിപ്പിച്ചു.പ്രിൻസിപ്പൽ രാജകു മാർ അരസൻ, മാനേജർ മധുസൂദനൻ പിള്ള, അക്കാഡമിക് ഡയറക്ടർ ആൻസമ്മ തോമസ്, അശ്വതി പ്രകാശ്, രാഖി രാജേന്ദ്രൻ, മീവൽ സൂസന്ന സ്റ്റീഫൻ, നിഹാല ഫാത്തിമ, നന്ദു ടിജു, െസനീഷ വി കെ , സാനിത്യ പി സന്തോഷ്, നീര ആൻ രാജൻ, നിലോഫർ സുൽത്താന , രെക് സാന,അംബിക, സുമയ്യ സലിം, മിനി ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours