വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും സ്കൂൾ വാർഷികവും

Estimated read time 1 min read
വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും സ്കൂൾ വാർഷി കവും ഫെബ്രുവരി 10- തീയതി ഉച്ച കഴിഞ്ഞ് 3 മണി മുതൽ നടത്തപ്പെടും. പഠന മി കവിനോടൊപ്പം ഉയർന്ന അച്ചടക്കവും മേന്മയായ ഏദൻ പബ്ലിക് സ്കൂൾ ആദ്യ ബാച്ച് മുതൽ സി.ബി.എസ്.ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ തുടർച്ചയായി നൂറു മേനി വിജയം നേടി വരുന്നു. 2020 വർഷം 5 ദേശീയ മെറിറ്റ്അവാർഡ് കരസ്ഥമാക്കിയ സ്കൂൾ 2020 -21 വർഷംപന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിഗ്ഷ നോടുകൂടി വിജയിച്ചു. 2002 വർഷം മുതൽ പ്രഖ്യാപിത എക്കോ ഫ്രണ്ട്ലി സ്കൂളായ ഏദൻ പ്രകൃതിയുമായി ഇണങ്ങിയ അന്തരീക്ഷത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പ്ലാസ്റ്റിക് കാരി ബാഗുകൾ,കോളാ പാനിയങ്ങൾ, ജംങ്ക് ഫുഡ് ഇവയും, പുകവലിയും മയക്കുമരുന്ന് ഇവ പൂർണമായും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി സ്കൂൾ കുട്ടികൾ തനിയെ ചലച്ചിത്രം നിർമ്മിച്ചത് ഇവിടെയാണ്. കേരള നിയമസഭയിൽ മന്ത്രിമാർക്കും എം.എൽ.എ മാർക്കും മുമ്പാകെ ചലച്ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ച തും ഏദൻ പബ്ലിക് സ്കൂളിന് മാത്രമാണ്. ഈ സ്കൂളിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥി യു ടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേയിൽ ഇ ടോയ്‌ലറ്റ് സംവി ധാനം ഏർപ്പെടുത്തിയത്.  മഹാത്മാഗാന്ധി മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻ ഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ സ്കൂളിലെ കുട്ടി കളാണ് ഒരു തെരുവ് നായയെ പോലും കൊല്ലാതെ കേരളം തെരുവുനായ വിമുക്ത മാക്കാനുള്ള പദ്ധതിയും, കേരളം എങ്ങനെ പൂർണമാലിന്യ വിമുക്തമാക്കാമെന്നുള്ള തും ചിത്രീകരിക്കപ്പെട്ടിട്ടുള്ള പദ്ധതി തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ചിട്ടു ള്ളത്.
ജൂബിലി സമാപന സമ്മേളനം ബഹുവൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും . പി.ടി.എ പ്രസിഡൻറ് അഡ്വ: കെ ആർ ഷാജിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാനുസ്ക്രിപ്റ്റ് മാസികയുടെ പ്രകാശനം ചീഫ് വിപ്പ് ഡോ: എൻ ജയരാജ് നിർവഹിക്കും. പിടിഎ കമ്മിറ്റിയും കുട്ടികളും ചേർന്നു നിർമ്മിച്ചു നൽ കുന്നതും മറ്റാശ്രയ മില്ലാത്ത ഒരു കുടുംബത്തിന് നൽകുന്നതുമായ കടയുടെ താക്കോ ൽദാനം ആന്റോ ആന്റണി എംപി നിർവഹിക്കും. മുൻ പ്രിൻസിപ്പൽമാർ, പി.ടി.എ പ്രസിഡണ്ട്മാർ എന്നിവരെ ആദരിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും മെലഡി മ്യൂസിക്  ബാന്റിന്റ ഓർക്കസ്ട്രയും  ഉണ്ടാവും

You May Also Like

More From Author