മുണ്ടക്കയം ഇളംപ്രാ മലയിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ട സംഭവത്തിൽ പ്ര തിയെ വെറുതെ വിട്ടു. എസ്റ്റേറ്റ് സൂപ്പർൈവസറായിരന്ന അരവിന്ദൻ കൊല്ലപ്പെട്ട കേ സിലെ പ്രതി മാത്യുവിനെയാണ് വിട്ടയച്ചത്. കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ്.പണിക്കരാണ് വിധി പറഞ്ഞത്. 2016 ജൂലൈയിലായിരുന്നു സംഭവം.

കൊലപാതകം നടന്ന് 45 ദിവസങ്ങൾക്കു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. ചാ ണകക്കുഴിയിൽ കുഴിച്ചുമൂടിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ശേഖരിക്കാനാ യത്. കേസിൽ ഹാജരാക്കിയ തെളിവുകളും രേഖകളും നിലനിൽക്കുന്നതല്ലെന്നു ക ണ്ടെത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.