കൂവപ്പള്ളി : എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്‌ ) പാർട്ടി അഖിലേന്ത്യാതലത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലെനിൻ ചരമ ശതാബ്ദി യാചരണത്തിന്റെ  ഭാഗമായി എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്‌ ) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂവപ്പള്ളിയിൽ ലെനിൻ അനുസ്മരണ പൊതുയോഗം നടന്നു.എസ് യുസിഐ (കമ്മ്യൂ ണിസ്റ്റ്‌ ) ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ് ലെനിൻ അനുസ്മരണ പ്രഭാഷണം നടത്തി.
ആഗോള ലോക സാഹചര്യം ലെനിന്റെ പാഠങ്ങളെ ശരിവെക്കുന്നതാണെന്നും ലെനി നെ അനുസ്മരിക്കുക എന്നാൽ അദ്ദേഹം വെട്ടിത്തെളിച്ച പാതയെ മുന്നോട്ട് കൊണ്ടു പോവുക എന്നുള്ളതാണ് മിനി കെ ഫിലിപ്പ് പറഞ്ഞു. ലോക്കൽ കമ്മറ്റിയംഗം  മായ മോൾ കെ പി അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി വി. പി കൊച്ചു മോൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ  ബെന്നി ദേവസ്യ, രാജു വട്ടപ്പാറ, ഗിരിജ കെ കെ, രാജൻ  കാവുങ്കൻ, വിദ്യ ആർ ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.