ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരം

0
222

ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തി.വണ്ടി പ്പെരിയാർ സ്വദേശി 53 വയസുകാരനായ അബ്ദുൾ ഖാദറിനാണ് ഡ്യുവൽ ചെയ്മ്പർ പേയ്സ്മേക്കർ ഘടിപ്പിച്ചത്. സിക്ക് സൈനസ് സിൻഡ്രോം എന്ന അസുഖബാധിതനാ യിരുന്നു ഇദ്ദേഹം. കാർഡിയോളജി വിഭാഗം മേധാവികളായ ഡോ. ബിജുമോൻ, ഡോ. പ്രസാദ് മാണി, കാത്ത് ലാബ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രി യ. ഇന്നലെ രാവിലെ 8.30ന് തുടങ്ങി 10 ആയപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞു.

ഹാർട്ടിന്‍റെ ഇടിപ്പിന് വ്യതിയാനം സംഭവിച്ചതിനെ തുടർന്നാണ് ഈ ശസ്ത്രക്രിയ നട ത്തിയത്. 8 മുതൽ 12 വർഷം വരെ ഈ പേയ്സ്മേക്കർ മിഷൻ പ്രവർത്തിക്കും. തുട ർന്ന് പേയ്സ്മേക്കർ മിഷന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പുനർശസ്ത്രക്രിയ നടത്തണം. സ്വകാര്യ ആശുപത്രികളിൽ മൂന്ന് ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി സൗജന്യമായിട്ടാണ് ചെയ്തത്. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.