മുണ്ടക്കയത്ത് കോരുത്തോട് ചെന്നാപ്പാറ ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറ ന്നു വിട്ടതായി ആരോപണം. തിങ്കളാഴ്ച രാത്രിയിലാണ് ചെന്നാപ്പാറ മേഖലയിൽ പെരി യാർ ടൈഗർ റിസർവിന്റെ വാഹനത്തിൽ എത്തിച്ച പന്നികളെ തുറന്നു വിട്ടതായി പരാതിയുയരുന്നത്. ശബരിമല സീസണോട് അനുബന്ധിച്ച് പമ്പയിൽ നിന്നും പിടി കൂടിയ 50 ഓളം വരുന്ന കാട്ടുപന്നികളെയാണ് ഇറക്കിവിട്ടതായി പരാതി ഉയരുന്നത്. KL 34E 3008 എന്ന ഇന്ത്യൻ ഗ്യാസിന്റെ  പമ്പ ജ്യോതി സർവീസിനായി ഓടുന്ന വാഹ നത്തിലാണ് പന്നികളെ ഇറക്കിയതായി ആക്ഷേപം ഉയരുന്നത്.

ശബരിമല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി പമ്പയിലും ശബരിമലയിലും മറ്റും കറങ്ങി നടക്കുന്ന കാട്ടുപന്നികളെ വനത്തിലേക്ക് കയറ്റിവിടാറുണ്ട്. അത്തരത്തി ൽ പിടിച്ചോണ്ട് വന്ന് ജനവാസ കേന്ദ്രത്തിൽ തളിയതായിട്ടാണ് ജനങ്ങൾ ആരോപിക്കു ന്നത്. പമ്പ റേഞ്ചിന് കീഴിൽ നിന്നുമാണ് പന്നികളെ കൊണ്ടുവന്നതായാണ് അനുമാ നം. എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് തുറന്ന് വിട്ടിരിക്കുന്നത്. ഫോറസ്റ്റ് ഡിവി ഷനിലെ തന്നെ താത്ക്കാലിക ജീവനക്കാരനാണ് ഈ വീഡിയോ എടുത്തതും. ഇന്നലെ പന്നികളെ തുറന്ന് വിട്ട സ്ഥലത്തു നിന്നും ഇന്ന് രാവിലെ എടുത്ത വീഡിയോയിൽ പ ന്നികൾ ജനവാസ മേഖലയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോയും എടുത്തിട്ടുണ്ട്.

പന്നികള തുറന്ന് വിട്ടതിനെതിരെ വലിയ ജനരോഷമാണ് മേഖലയിൽ ഉയരുന്നത്. കടുവ, പുലി, കാട്ടുപോത്ത് , ആന, പെരുമ്പാമ്പ് ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിൽ പൊരുതിമുട്ടുന്ന ജനങ്ങൾക്കിടയിലേക്ക് കാട്ടുപന്നിയെ തുറന്നുവിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കോരുത്തോട്ടിൽ പ്രതിഷേധയോഗവും മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് താങ്കൾക്ക് യാതൊരു വിവരവും ഇല്ലെന്നാണ് പറയുന്നത്.