വീട്ടമ്മ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു

Estimated read time 0 min read
Share :
എരുമേലി നെടുംങ്കാവുവയൽ  ചൂരത്തകിടി തടത്തേൽ സുബാഷിൻ്റെ ഭാര്യ രേണുക ( 34) വീടിനുള്ളിൽ വൈദ്യുതി ഷോക്കേറ്റ് മരിച്ചു.  ഉച്ച കഴിഞ്ഞ് മൂന്ന് മണി യോടെയായിരുന്നു സംഭവം. പോലിസും, കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതായി വാർഡംഗം വി.ഐ അജി പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
കുളി കഴിഞ്ഞ് കിടപ്പുമുറിയിൽ എത്തി ഫാനിൻ്റെ സ്വിച്ച് ഓണാക്കുന്നതിനിടയിൽ വൈദ്യുതി ആഘാതമേൽക്കുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും
Share :

You May Also Like

More From Author

+ There are no comments

Add yours