ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി

Estimated read time 1 min read

ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി; നട തുറക്കുന്നത് ഉച്ചക്ക് 3 മണിക്ക്; രാത്രി പതിനൊന്നരക്ക് അടയ്ക്കും

തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂറും കൂടി ദർശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് നട അടയ്ക്കും. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ആണ് കൂട്ടിയിരിക്കുന്നത്. ആദ്യം ഒരു മണിക്കൂർ ആണ് കൂട്ടിയത്. ഉച്ചക്ക് 3 മണിക്ക് നട തുറക്കും.

ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും.

14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. തിരക്ക് നിയന്ത്രിക്കുന്നിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണ്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു.

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. സ്പോട്ട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തർക്കം തുടരുന്നതിനിടെ വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.

You May Also Like

More From Author