ഗുരുവായൂരില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒമ്പത് പേര്‍ക്കു പരുക്ക്. പൊന്‍കുന്നം കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപക ടം.

പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി,പൊന്‍കുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രിക ളിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസി ല്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നു. ഗുരുത രമായി പരിക്കേറ്റ രഘുനാഥന്‍ 46,പ്രമോദ് 51,വിമല്‍ 30,ചേര്‍പ്പുങ്കല്‍ പോലി സ് സ്റ്റേഷനിലെ പോലിസ് ഓഫിസര്‍ രാജിവ് 41,മാതാ വ് സരസ്വതി 66,രാജി വിന്റെ മകള്‍ വിഷ്ണു,വിവേക്,പെരുമ്പടപ്പ് ഷാജി 45 എന്നിവ രേയും സാ രമായ പരുക്കേറ്റ സീത 65 നെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

അതേ സമയം അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ മണി ക്കൂറുകള്‍ വൈകിയതായി ആരോപണം.ജനറല്‍ ആശുപത്രിയില്‍ നിന്നും പരിക്കേറ്റവ രെയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് തിരികെ വന്നാണ് അ പകടത്തില്‍പ്പെട്ടവരെ വീണ്ടും കൊണ്ടുപോയത്.എരുമേലി പോലീസ് സ്റ്റേഷനില്‍ വിവര മറിയിച്ചിട്ടും ആംബുലന്‍സ് എത്തിയില്ല.

സമയത്ത് ആംബുലന്‍സ് കിട്ടിയില്ലന്ന് ആരോപണം..

ആശുപത്രി കവലയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സുകളും പരിക്കേറ്റവ രെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന് ജനപക്ഷം ഭാരവാഹികള്‍ പറഞ്ഞു. തീര്‍ത്ഥാടന കാലം പരിഗണിച്ച് ജനറല്‍ ആശുപ ത്രിയില്‍ അടിയന്തിരമായി ഒരു ആംബു ലന്‍സ് കൂടി അനുവദിക്കണമെന്ന് ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

യോഗം ജില്ലാ പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കല്‍ അധ്യക്ഷത വഹിച്ചു. റിജോ വാളാന്തറ, ടോണി മണിമ ല, റെനീഷ് ചൂണ്ടച്ചേരി, പ്രവീണ്‍ രാമചന്ദ്രന്‍, ബിനോയ് മാര്‍ട്ടിന്‍, ദിലീപ് കൊണ്ടുപറ മ്പില്‍, അജിത് മാത്യു, ബിജു പ്ലാക്കല്‍, ഷെഫീഖ് രാജ,പ്രസാദ് ഇരിക്കാട്ട്, അഖില്‍ പി. എം, ജോഷിസ് ഡൊമിനിക്,സണ്ണി കൂടപ്പുഴ, പ്രശാന്ത്.റ്റി,ഷൈജു വെട്ടിക്കുന്നേല്‍, ആന്റ ണി പി.എ എന്നിവര്‍ പ്രസംഗിച്ചു.